തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനെയും ബിജെപിയേയും കൂട്ടിക്കെട്ടാന്‍ പിണറായി നോക്കണ്ട, പിണറായി വിജയന്റേയും ബിജെപി നേതാവ് ശ്രീധരന്‍പിള്ളയുടെയും മനസുകളാണെന്ന് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്ന അജന്‍ഡയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും ബിജെപി നേതാവ് ശ്രീധരന്‍പിള്ളയുടെയും മനസുകള്‍ ഒന്നായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റേയും ബിജെപിയുടെയും ജാഥകളല്ല ഒന്നിക്കാന്‍ പോകുന്നത്. പകരം ഒന്നാകുന്നത് ഇവരുടെ മനസുകളാണെന്ന് തേക്കിന്‍കാട് മൈതാനിയില്‍ യുഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ രമേശ് പരിഹസിച്ചു.

<strong>മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണം; ശബരിമല മതേതരത്വത്തിന്റെ നിറകുടമെന്ന് കമാൽ പാഷ</strong>മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണം; ശബരിമല മതേതരത്വത്തിന്റെ നിറകുടമെന്ന് കമാൽ പാഷ

കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും കൂട്ടിക്കെട്ടാന്‍ പിണറായി നോക്കണ്ട. ലോക്‌സഭാതെരഞ്ഞെടുപ്പിനു മുമ്പ് സി.പി.എം. പരാജയം സമ്മതിച്ചിരിക്കുകയാണ്. വോട്ടല്ല പ്രശ്‌നമെന്നും തോറ്റാലും കുഴപ്പമില്ല എന്നുമാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി പറയുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് പരാജയം സമ്മതിച്ചതിന് നല്ല നമസ്‌കാരം. മുഖ്യമന്ത്രിയുടെ വാക്കും കീറചാക്കും ഒരുപോലെയാണ്.

Ramesh Chennithala

ശബരിമലയില്‍ ആര്‍.എസ്.എസിനെ നിയന്ത്രണമേല്‍പിച്ച മുഖ്യമന്ത്രി അവര്‍ക്ക് എതിരേ പോരാടുമെന്നു പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? മുഖ്യമന്ത്രി ഭക്തരെ വെല്ലുവിളിക്കുകയാണ്. അടിച്ചമര്‍ത്താനാണ് ശ്രമം. ഇന്ന് ശബരിമലയെങ്കില്‍ നാളെ കുര്‍ബാനചൊല്ലലിന് എതിരേയാകാം. പിറ്റേന്ന് ശരിയത്ത് വിഷയത്തിലാകും ഇടപെടല്‍. ഏകസിവില്‍കോഡ് മാറ്റിയെഴുതണമെന്ന ബി.ജെ.പി. നിലപാടിനെ സി.പി.എം. പിന്തുണയ്ക്കുന്നു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാനകൈരളിയില്‍ കുര്‍ബാനയെ ചവിട്ടിമെതിക്കുന്ന പരാമര്‍ശമാണുള്ളത്.

യുവതികളെ കയറ്റാന്‍ കോടതി അനുകൂലിച്ചു എന്നു പറഞ്ഞ് പിറ്റേന്നു തന്നെ വിധി നടപ്പാക്കാന്‍ ചാടിപ്പുറപ്പെടണോ? പിണറായിയുടെ തറവാട്ടുസ്വത്താണോ കേരളമെന്നും ചോദിച്ചു. ഇങ്ങനെയാണോ വിധി നടപ്പാക്കേണ്ടത്. കോടതിയുടെ വിധിപകര്‍പ്പു കിട്ടിയതുപോലും കഴിഞ്ഞയാഴ്ച്ചയാണ്. സര്‍ സി.പി.യെ പോലും ഓടിച്ചുവിട്ട നാടാണിതെന്നു പിണറായി ഓര്‍ക്കണം. ശബരിമലയെ തൊട്ടവരാരും രക്ഷപ്പെട്ടിട്ടില്ല.

സ്ത്രീകളാണ് കോടതിവിധിയുടെ ഗുണഭോക്താക്കള്‍. 99 ശതമാനം സ്ത്രീകളും യുവതിപ്രവേശനത്തിന് എതിരാണ്. പിന്നെയും എന്തിനാണ് കോടതിവിധിയെന്നു പറഞ്ഞ് വാശി പിടിക്കുന്നത്? നവോഥാനമൂല്യം സംരക്ഷിക്കാനാണെന്നാണ് പറയുന്നത്. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹ വേളകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രുപം കൊണ്ടിട്ടില്ല. എ.കെ.ജിയും കൃഷ്ണപിള്ളയുമൊക്കെ വെറും വളണ്ടിയര്‍മാര്‍ മാത്രമായിരുന്നു.

സമരപാരമ്പര്യം അവകാശപ്പെടാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഒരു അര്‍ഹതയുമില്ല. കോണ്‍ഗ്രസാണ് നവോഥാനസമരങ്ങള്‍ നയിച്ചത്. ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് രാജാവാണ്. 81 വര്‍ഷവും സി.പി.എം. ക്ഷേത്രപ്രവേശനവിളംബര വാര്‍ഷികം ആഘോഷിച്ചില്ല. ഇപ്പോള്‍ തോന്നലുണ്ടായതിന്റെ പൊരുള്‍ വ്യക്തം. ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചവര്‍ നവോഥാനകാലത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ സന്തോഷമുണ്ട്.

സ്വാതന്ത്ര്യദിനം വഞ്ചനാദിനമായി ആചരിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. ഗാന്ധിയെ വാര്‍ധയിലെ കള്ളനെന്നു കുറ്റപ്പെടുത്തി. ഇപ്പോള്‍ ഡി.വൈ.എഫ്.ഐയ്ക്ക് ദിനാഘോഷത്തിനു ഉത്സാഹമേറി. തെറ്റുകള്‍ ചെയ്തതിനുള്ള പ്രായശ്ചിത്തമാണിത്. അമിത്ഷാ എന്ന ഭാരമുള്ള തടി കണ്ണൂരില്‍ ഇറക്കിയത് ആരാണ്? സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് വിമാനമിറങ്ങാന്‍ നടപടിയുണ്ടായതെന്നും പറഞ്ഞു. കേന്ദ്രത്തിനു വേണമെങ്കില്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാം. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി തിരിച്ചു ഭേദഗതി കൊണ്ടുവരാനാകും. എന്നാല്‍ അതൊന്നും ചെയ്യാതെ രാഷ്ട്രീയനേട്ടത്തിനാണ് നോക്കുന്നതെന്നും രമേശ് പറഞ്ഞു.

യു.ഡി.എഫ് ജില്ലാചെയര്‍മാന്‍ ജോസഫ് ചാലിശേരി അധ്യക്ഷനായി. എം.എല്‍.എമാരായ കെ.എന്‍.എ.ഖാദര്‍, അനില്‍ അക്കര, അനൂപ്‌ജേക്കബ്, ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍, പദ്മജ വേണുഗോപാല്‍, സി.എന്‍.ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ.മാധവന്‍, കെ.പി.വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur
English summary
Ramesh Chennithala against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X