സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ട് പോയി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ 2 പേര്‍ അറസ്റ്റില്‍
തൃശൂര്‍: സ്‌കൂളിലേക്ക് പോകുകയായിരു്‌നന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ട് പോയി പീഢനം നടത്തിയ കേസില്‍ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോള്‍ തൃക്കുമാരക്കുടം അമ്പാടി വീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍ വീട്ടില്‍ ആഷിക്ക് ( 20 ) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
26.2.2022 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയെ രാവിലെ വീട്ടില്‍ നിന്നും അച്ഛന്‍ സ്‌കൂളിനു മുന്‍വശം ഇറക്കി വിട്ടിരുന്നു. അവിടെ കാറുമായി കാത്തു നിന്ന യുവാക്കള്‍ ആദ്യം ഈ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി കൊണ്ടു പോകുകയും, പിന്നീട് തൃശ്ശൂര്‍ കോട്ടപ്പുറത്ത് നിന്നും മറ്റൊരു വിദ്യാര്‍ത്ഥിനിയെയും അതേ കാറില്‍ കയറ്റി പോകുന്നതിനിടയില്‍ അയ്യന്തോള്‍ തൃക്കുമാരക്കുടം ഭാഗത്തു വച്ച് പോലീസ് പിടിയിലാകുകയായിരുന്നു.
സ്ഥിരമായി ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ സ്‌കൂളിന് മുന്‍ വശത്തു നിന്നും കാറില്‍ കയറ്റി കൊണ്ടുപോകുന്നുണ്ടെന്നുള്ള രഹസ്യ വിവരമാണ് പോലീസ് നിരീക്ഷണം ശക്തമാക്കി പ്രതികളെ പിടികൂടാന്‍ സഹായകരമാക്കിയത്. കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയതില്‍ നിന്നും ഒന്നാം പ്രതി രാഹുലിന്റെ വീട്ടില്‍ വച്ച് കുട്ടികള്‍ പലപ്പോഴും ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി വെളിവായി. തൃശ്ശൂര്‍ എ .സി. പി. വി. കെ രാജുവിന്റെ നിര്‍ദ്ദേശപ്രകാരം നെടുപുഴ എസ്.എച്ച്. ഒ ടി. ജി ദിലീപ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ അനുദാസ്.കെ,ഗ്രേഡ് എസ . ഐ. മാരായ അനില്‍, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .

നഗ്‌നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
കൊല്ലം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ ഇരവിപുരം പോലീസിന്റെ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കാഞ്ഞിരക്കാട്ട് വയല്‍ ഹാജിറ മന്‍സിലില്‍ നാസറുദ്ദീന്‍ മകന്‍ മുഹമ്മദ് അലി ജിന്ന ( 46 ) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 28 ന് രാവിലെ ചൂളം വിളിച്ച് പതിനൊന്ന്കാരിയായ പെണ്‍കുട്ടിയുടെ ശ്രദ്ധയാകര്‍ഷിച്ച ശേഷം ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ഭയന്ന പെണ്‍കുട്ടി വിവരം മാതാവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സമാനമായ തരത്തില്‍ യുവതികള്‍ക്കെതിരെ ഇത്തരം പ്രദര്‍ശനം നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുളള മര്യാദ ലംഘനം നടത്തിയ വകുപ്പും ഉള്‍പ്പെടുത്തി.
പോലീസ് ഇയാളെ വീട്ടില്‍ നിന്നും പിടികൂടി. കൊല്ലം അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി. വി അനില്‍കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ മാരായ അരുണ്‍ഷാ, സുനില്‍കുമാര്‍, സന്തോഷ്, ബാബു, ദിനേശ് എ. എസ്സ്. ഐ പ്രദീപ് സി. പി. ഓ മാരായ ശോഭ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു .
കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
കണ്ണൂര്‍: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ജുനാഥ് , മഞ്ജു നിവാസ്, വേങ്ങാട് നെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. 2018, 2021 വര്‍ഷങ്ങളില്‍ പൊക്‌സോ കേസ്സിലും സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്ത കേസ്സിലും പ്രതിയാണ് നാടുകടത്തിയ മഞ്ജുനാഥ്.












Click it and Unblock the Notifications