Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാടയുമായി എത്തി സുരേഷ് ഗോപി, സിഐ എവിടെയെന്ന് ചോദ്യം, പോലീസിനെ വീണ്ടും ഞെട്ടിച്ച് എംപി

കൊരട്ടി: സല്യൂട്ട് വിവാദത്തിന് ശേഷം പോലീസുകാരും സുരേഷ് ഗോപി എംപിയും ഒരു അകലം പാലിക്കുകയായിരുന്നു. ഇപ്പോഴിതാ പോലീസിന് അപ്രതീക്ഷിതമായി സുരേഷ് ഗോപിയുടെ നന്ദിയും ആദരവുമൊക്കെ എത്തിയത്. തൃശൂര്‍ ജനമൈത്രി പോലീസിനാണ് എംപിയുടെ അപ്രതീക്ഷിത ആദരമെത്തിയത്. ജില്ലയിലാകെയും സംസ്ഥാനത്തും പ്രശസ്തമാണ് ജനമൈത്രി പോലീസിന്റെ പൊതിച്ചോര്‍ പദ്ധതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാട അണിയിക്കാനാണ് എംപിയെത്തിയത്. ഇതിനോടകം സുരേഷ് ഗോപിയുടെ വരവും പോലീസിനോടുള്ള ഇടപെടലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

1

ദേശീയപാതയില്‍ കൊരട്ടി ജംഗ്ഷനിലാണ് ജനമൈത്രി പോലീസ് പൊതിച്ചോര്‍ പദ്ധതി നടത്തുന്നത്. ഇവിടെ പദ്ധതി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. ഈ പദ്ധതിക്ക് ചെറിയ ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ കൊണ്ടുവെക്കാം. വിശക്കുന്നവര്‍ക്ക് ഇതെടുത്ത് കൊണ്ടുപോകാം. വിശക്കുന്നവര്‍ക്ക് അന്നമൂട്ടാന്‍, അതും സൗജന്യമായി ഭക്ഷണമെത്തിക്കാന്‍ ഇതിലും നല്ല മാര്‍ഗം ഇനിയുണ്ടാവില്ല. ഒരുപാട് പേര്‍ക്ക് നിത്യേന ഭക്ഷണം നല്‍കാന്‍ പാഥേയം പദ്ധതി എന്ന ഈ പദ്ധതിയിലൂടെ ജനമൈത്രി പോലീസിന് സാധിക്കുന്നുണ്ട്. ഏറെപ്പേര്‍ ഇവിടെ പൊതുവെക്കാനെത്തുന്നുണ്ട്. അത് എടുത്ത് കൊണ്ടുപോകാനും നിരവധി പേര്‍ വരുന്നുണ്ട്.

സുരേഷ് ഗോപി ജനമൈത്രി പോലീസിന്റെ ഈ ജനസേവനം കേട്ടറിഞ്ഞാണ് ഇവിടെയെത്തിയത്. അങ്ങ് വെറുതെ എത്തിയതല്ല എംപി എന്നതാണ് സത്യം. കൈയ്യിലൊരു പൊതുച്ചോറുമായിട്ടാണ് സുരേഷ് ഗോപി എത്തിയത്. ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വെച്ചിറങ്ങിയ സുരേഷ് ഗോപിക്കും പോലീസുകാരോട് ഒരേയൊരു കാര്യം മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. സിഐ എവിടെയാണ്? നേരത്തെ സല്യൂട്ട് വിവാദം ഓര്‍ത്തവരില്‍ ഒരേസമയം കൗതുകവും ആശങ്കയുമുണ്ടായിരുന്നു. ഇനിയെന്ത് പുകിലാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് അവര്‍ ചിന്തിച്ച് കാണും. സ്‌റ്റേഷനില്‍ യോഗത്തിലാണെന്ന് എസ്‌ഐ എംവി തോമസ് മറുപടി നല്‍കി.

സുരേഷ് ഗോപി സിഐയെ തിരക്കിയതിന് കാരണമുണ്ടായിരുന്നു. സിഐ അരുണിനെ അണിയിക്കാനായി എംപി പൊന്നാട കൊണ്ടുവന്നിരുന്നു. ഈ പൊന്നാട് എസ്‌ഐയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ പൊന്നാട അദ്ദേഹത്തിനുള്ളതാണ്. ഈ പദ്ധതിയുടെയെല്ലാം ആള്‍ അദ്ദേഹമല്ലേ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എസ്എച്ച്ഒ കൂടിയായ അരുണ്‍ സുരേഷ് ഗോപിയുടേത് അപ്രതീക്ഷിത സന്ദര്‍ശനമായതിനാലാണ് എത്താതിരുന്നത്.. അതേസമയം പദ്ധതിയെ കുറിച്ച് കോ ഓര്‍ഡിനേറ്റര്‍മാരാണ് വിശദീകരിച്ച് നല്‍കിയത്. പോകാന്‍ നേരം ഒരു ഓഫറും നല്‍കിയാണ് സുരേഷ് ഗോപി പോയത്. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കുമെന്നായിരുന്നു സുരേഷ് ഗോപി വാഗ്ദാനം നല്‍കിയത്. പൊന്നാട വിഷയത്തില്‍ വിവാദ ചൂടെല്ലാം സുരേഷ് ഗോപിയുടെ വരവില്‍ ഇല്ലാതാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+