തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍ തുരങ്കം ഈ വര്‍ഷവുമില്ല.... വലത് തുരങ്കത്തിനകത്തു പകുതിയിലെറെ പണികള്‍ ബാക്കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ ഈ വര്‍ഷവും ഗതാഗതം ആരംഭിക്കില്ല. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്നു കരാര്‍ കമ്പനി ഉറപ്പു നല്‍കിയ തുരങ്കങ്ങള്‍ ഈ വര്‍ഷാവസാനത്തിലും അതേപടി അവശേഷിക്കുകയാണ്. തുരങ്ക നിര്‍മാണം 2019 ഡിസംബര്‍ 31ന് മാത്രമേ പൂര്‍ണമായും തീര്‍ക്കാനാകൂ എന്നാണു കമ്പനി അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ഇടതു തുരങ്കം 90 ശതമാനത്തിലേറെ പണികള്‍ കഴിഞ്ഞെങ്കിലും വലത് തുരങ്കത്തിനകത്തു പകുതിയിലെറെ പണികള്‍ ബാക്കി നില്‍ക്കുകയാണ്.

ഉപേന്ദ്ര കുശ്വാഹ രാഹുല്‍ ഗാന്ധിയെ കാണും..... ഡിസംബര്‍ പത്തിന് പ്രതിപക്ഷ യോഗത്തിലെത്തും!!

ഗതാഗത കുരുക്കില്‍ വലയുന്ന കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കപ്പാതകള്‍ വരുന്നതോടെ ശാശ്വത പരിഹാരമാകുമെന്നായിരുന്നു നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ ഉറപ്പ്. തുരങ്ക നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. നിര്‍മാണം നിലച്ചിട്ട് 100 ദിവസം പിന്നിട്ടു. ഓഗസ്റ്റ് 19 നാണ് പണി പൂര്‍ണമായും നിലച്ചത്. ആറുവരിപ്പാത നിര്‍മാണത്തില്‍ കരാര്‍ കമ്പനി 45 കോടിയോളം രൂപയുടെ കുടിശിക വരുത്തയതോടെയാണു നിര്‍മാണ കമ്പനിയായ പ്രഗതി തുരങ്ക നിര്‍മാണം നിര്‍ത്തിവച്ചത്. 10 മീറ്റര്‍ ഉയരവും 14 മീറ്റര്‍ വീതിയും ഉള്ള 945 മീറ്റര്‍ തുരങ്കം കേരളത്തിലെ ആദ്യത്തെ ഇരട്ടക്കുഴല്‍ തുരങ്കപ്പാതയാണ്.

uthiran tunnel

2014 ഒക്‌ടോബറിലാണ് തുരങ്ക നിര്‍മാണം ആരംഭിച്ചത്. കരാര്‍ കമ്പനിക്കെതിരേയും നിര്‍മാണ കമ്പനിക്കെതിരെയും അന്നുതൊട്ട് പരാതി പ്രളയവും ആരംഭിച്ചിരുന്നു. കല്ലുകള്‍ പൊട്ടിച്ചു നീക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനങ്ങളില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളും നടന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു പണികള്‍ വേഗത്തിലാക്കിയെങ്കിലും കരാര്‍ കമ്പനി കുടിശിക വരുത്തുന്നത് പതിവായതോടെ പണി നിര്‍ത്തിവച്ചുള്ള സമരങ്ങളും പതിവായി.

തുരങ്കത്തോട് അനുബന്ധിച്ചു നിര്‍മിക്കുന്ന പീച്ചി റിസര്‍വോയറിന് കുറുകെയുള്ള പാലങ്ങളുടെ പണിയും മുഴുവനായിട്ടില്ല. തുരങ്കപ്പാതകളുടെ പ്രവേശന ഭാഗത്തെ പാതകളും ഗതാഗതയോഗ്യമാക്കിയിട്ടില്ല. ഡിസംബര്‍ 15നു മുമ്പു പണികള്‍ തുടങ്ങുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. തുരങ്ക നിര്‍മാണവുമായി എന്‍ജിനീയര്‍മാരും ഫോര്‍മാന്‍മാരുമുള്‍പ്പെടെ 75 ജീവനക്കാരാണ് ഇപ്പോഴും തങ്ങുന്നത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ പലരും നിര്‍മാണം നിലച്ചതോടെ തിരിച്ചുപോയി. കടുത്ത ഗതാഗത സ്തംഭനം നേരിട്ട നിലവിലെ കുതിരാന്‍ റോഡ് അറ്റകുറ്റ പണികള്‍ നടത്തി താത്കാലികമായി ഗതാഗതയോഗ്യമാക്കിയിരിക്കുകയാണ്.

Thrissur
English summary
The construction of the Kuthiran tunnel is not completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X