കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപേന്ദ്ര കുശ്വാഹ രാഹുല്‍ ഗാന്ധിയെ കാണും..... ഡിസംബര്‍ പത്തിന് പ്രതിപക്ഷ യോഗത്തിലെത്തും!!

Google Oneindia Malayalam News

ദില്ലി: 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ വലിയ പ്രതിസന്ധിയില്‍. ബീഹാറില്‍ ഉപേന്ദ്ര കുശ്വാഹ സഖ്യം വിടുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തിന്റെ വരവിന് നേതൃത്വം നല്‍കുന്നത്. അതേസമയം രാംവിലാസ പാസ്വാന്റെ കാര്യത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. വന്‍ നീക്കത്തിനാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്തായാലും എന്‍ഡിഎ തകരുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ സഖ്യകക്ഷികളെല്ലാം ബിജെപിയെ കൈയ്യൊഴിഞ്ഞ് കഴിഞ്ഞു. അതിന് പിന്നാലെയാണ് ഈ നീക്കം. അതേസമയം രാജ്യത്ത് പലയിടത്തും എന്‍ഡിഎയുടെ ഭാഗമായിട്ടുള്ളവര്‍ കടുത്ത അതൃപ്തിയിലാണ്. ബിജെപി ന്യൂനപക്ഷ വിരുദ്ധരും ചെറിയ പാര്‍ട്ടികളെ ഗൗനിക്കാത്തവരുമാണെന്ന് മിസോ നാഷണല്‍ ഫ്രണ്ട് അടക്കമുള്ളവര്‍ ഉന്നയിച്ച് കഴിഞ്ഞു. ശിവസേനയും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഉപേന്ദ്ര കുശ്വാഹയുടെ നീക്കം ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11ന് പുറത്തുവരും. കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. ഇതിന് തൊട്ട് മുമ്പ് എന്‍ഡിഎ പൊളിയുമെന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ ഡിസംബര്‍ പത്തിന് രാഹുല്‍ ഗാന്ധിയെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കുശ്വാഹ എന്‍ഡിഎ വിടുമെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നേരത്തെ ആര്‍ജെഡി നേതാക്കളെയും കുശ്വാഹ കണ്ടിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ യോഗം

പ്രതിപക്ഷ നേതാക്കളുടെ യോഗം

ഡിസംബര്‍ പത്തിന് പ്രതിപക്ഷ കക്ഷികളുടെ യോഗവും നടക്കുന്നുണ്ട്. ചന്ദ്രബാബു നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ പ്രമുഖ നേതാക്കള്‍ എല്ലാം പങ്കെടുക്കുന്നുണ്ട്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കുശ്വാഹയുടെ രാഹുലുമായുള്ള ചര്‍ച്ച വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. മോത്തിഹാരിയില്‍ നടന്ന യോഗത്തില്‍ എന്‍ഡിഎ വിടണമെന്ന ഉറച്ച തീരുമാനമാണ് ആര്‍എല്‍എസ്പി നേതാക്കള്‍ എടുത്തത്. നിതീഷിനെയാണ് മുഖ്യ എതിരാളിയായി ഇവര്‍ കാണുന്നത്.

യോഗത്തില്‍ പങ്കെടുക്കുമോ?

യോഗത്തില്‍ പങ്കെടുക്കുമോ?

ബിജെപിക്കെതിരെ ഉള്ള പ്രതിപക്ഷ ഐക്യത്തെ കുശ്വാഹ പിന്തുണയ്ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് ആര്‍എല്‍എസ്പി സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്. നിലവില്‍ കേന്ദ്ര മന്ത്രിയാണ് അദ്ദേഹം. മന്ത്രിസ്ഥാനം രാജിവെക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇതിനായി രാജിക്കത്ത് തയ്യാറാക്കിയതായും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

എന്‍ഡിഎ തകരുന്നു

എന്‍ഡിഎ തകരുന്നു

ബീഹാറില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും എന്‍ഡിഎ തകര്‍ച്ചയുടെ വക്കിലാണ്. യുപിയില്‍ സുഹല്‍ദേവ് പാര്‍ട്ടിയും മറ്റ് ബിജെപി നേതാക്കള്‍ തന്നെ സഖ്യം വിട്ട് കഴിഞ്ഞു. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ വിശ്വസ്തനായ സഖ്യകക്ഷിയാണ് മിസോ നാഷണല്‍ ഫ്രണ്ട്. ഇവര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ സഖ്യം തീരുമാനമായിട്ടില്ല. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ 2019 ബിജെപിക്ക് കഠിനമാണ്.

രാഹുല്‍ മുന്‍കൈയ്യെടുക്കുന്നു

രാഹുല്‍ മുന്‍കൈയ്യെടുക്കുന്നു

കുശ്വാഹയുടെ വരവിന് മുന്‍കൈയ്യെടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ബീഹാറില്‍ ജാതി വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കുശ്വാഹയ്ക്ക് സാധിക്കുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അതേസമയം രാംവിലാസ് പാസ്വാനുമായി രാഹുല്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ദളിത് വിഷയം, രാമജന്മഭൂമി തുടങ്ങിയ വിഷയങ്ങളില്‍ എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ പാര്‍ട്ടി വിടുന്ന കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല.

ആര്‍എല്‍എസ്പിയുടെ ലയനം

ആര്‍എല്‍എസ്പിയുടെ ലയനം

ആര്‍എല്‍എസ്പിയും ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാ ദളും തമ്മിലുള്ള ലയനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. ഇവര്‍ ഒന്നായാല്‍ അത് ഏറ്റവും തലവേദനയാവുക നിതീഷിനാണ്. ഇരുവരും ജെഡിയുവിന്റെ വോട്ട് ബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. ഇരുവരും നിതീഷിനെയാണ് പൊതുശത്രുവായി കാണുന്നത്. നിതീഷ് കാരണമാണ് താന്‍ പാര്‍ട്ടിക്ക് പുറത്തായതെന്ന് ശരത് യാദവ് കരുതുന്നു. ആര്‍എല്‍എസ്പിക്ക് സീറ്റുകള്‍ കുറച്ചത് നിതീഷിന്റെ ഇടപെടലാണെന്ന് കുശ്വാഹയും ആരോപിക്കുന്നു.

മഹാസഖ്യം ശക്തിപ്പെടുന്നു

മഹാസഖ്യം ശക്തിപ്പെടുന്നു

കുശ്വാഹ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് രാജു ഷെട്ടിയുമായി ഒന്നിച്ചിട്ടുണ്ട്. സ്വാമിമാനി പക്ഷ എന്ന സംഘടന അദ്ദേഹം നയിക്കുന്നത്. 2017ലാണ് അദ്ദേഹം എന്‍ഡിഎ വിട്ടത്. ഇവര്‍ രണ്ടുപേരും മഹാസഖ്യത്തിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ബീഹാറില്‍ 40 സീറ്റാണ് ഉള്ളത്. മഹാസഖ്യം ശക്തിപ്പെട്ടാല്‍ 30 സീറ്റ് ഇവര്‍ നേടും. അതേസമയം ആര്‍എല്‍എസ്പിക്ക് അഞ്ച് സീറ്റ് നല്‍കുമെന്നാണ് അഭ്യൂഹം. ബിജെപി ഇവര്‍ക്ക് രണ്ട് സീറ്റാണ് വാഗ്ദാനം ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!

തിരുവനന്തപുരത്തിന്റെ അന്താരാഷ്ട്ര മുഖമായി ശശി തരൂര്‍.... വിവാദത്തിലും വികസനത്തിലും ഒരേ നിലപാട്!!തിരുവനന്തപുരത്തിന്റെ അന്താരാഷ്ട്ര മുഖമായി ശശി തരൂര്‍.... വിവാദത്തിലും വികസനത്തിലും ഒരേ നിലപാട്!!

English summary
upendra kushwaha set to meet rahul gandhi on dec 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X