• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുറുമാലിപുഴയിലെ ആദ്യത്തെ ചെക്ക്ഡാം ചെങ്ങാലൂര്‍ കണക്കന്‍കടവില്‍ യാഥാര്‍ത്ഥ്യമാകുന്നു; ഒന്നര കോടി വകയിരുത്തിയ പദ്ധതിയുടെ സാധ്യത പഠനം ആരംഭിച്ചു

  • By Desk

തൃശൂര്‍: നാട്ടുകാരുടെ ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ചെങ്ങാലൂര്‍ കണക്കന്‍കടവില്‍ ചെക്ക്ഡാം യാഥാര്‍ത്ഥ്യമാകുന്നത്. ഇറിഗേഷന്‍ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രാഥമിക പഠനത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇരിങ്ങാലക്കുട അസി. എഞ്ചിനീയര്‍ വനജ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച കണക്കന്‍ കടവിലെത്തി പരിശോധന നടത്തി.

ഓല ടാക്സികൾ ഓടില്ല... കർണാടകയിൽ ആറ് മാസത്തേക്ക് വിലക്ക്, വിനയായത് ബൈക്ക് ടാക്സികൾ!!

പ്രാഥമിക പഠനത്തിന് സര്‍ക്കാര്‍ നാലുലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. കണക്കന്‍ കടവിലെ സ്ഥിരം തടയണയ്ക്കായി നേരത്തേ ഒന്നര കോടിരൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. നാട്ടുകാരും പൊതുപ്രവര്‍ത്തകരും തടയണയ്ക്കായി നിരന്തരം ആവശ്യമുയര്‍ത്തിയിരുന്നു. പുതുക്കാട് പഞ്ചായത്തും പറപ്പൂക്കര പഞ്ചായത്തും ഇതിനായി ക്രിയാത്മകമായ ഇടപെടല്‍ നടത്തിയതാണ് സാധ്യതാ പഠനം വേഗത്തിലാക്കിയത്.

Kankkankadavu check post

പുതുക്കാട് പഞ്ചായത്തംഗം ബേബികീടായില്‍, പറപ്പൂക്കര പഞ്ചായത്തംഗം പ്രശാന്ത്,പുതുക്കാട് വികസന സമിതി പ്രവര്‍ത്തകര്‍ എന്നിവരുടെ ഇടപെടലും പദ്ധതിക്ക് വേഗംകൂട്ടി. കുറുമാലിപ്പുഴയുടെ കണക്കന്‍കടവില്‍ ആദ്യ ചെക്ക് ഡാം ഉയരുമ്പോള്‍ കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വാകും.നിര്‍ദിഷ്ട ഡാം യാഥാര്‍ത്ഥ്യമാകുന്നതോടെ പുഴയില്‍ മൂന്നു കിലോമീറ്ററോളം വരുന്ന ഭാഗത്ത് വെള്ളം സംഭരിച്ചു നിര്‍ത്താന്‍ കഴിയും. ഇതോടെ മേഖലയിലെ കാര്‍ഷിക ജലസേചന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

കുറുമാലിപുഴയില്‍ സ്‌നേഹപുരം - നന്തിക്കര കടവുകളെ ബന്ധിപ്പിച്ചാണ് കണക്കന്‍കടവില്‍ ചെക്ക് ഡാം പണിയുന്നത്. 15 വര്‍ഷം മുന്‍പാണ് കണക്കന്‍കടവില്‍ അവസാനമായി താല്‍ക്കാലിക മണ്‍ചിറ കെട്ടിയത്. ചിറപണി നിര്‍ത്തിയോടെ ചിമ്മിനി ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളം ഒഴുക്കി കളയുകയായിരുന്നു. കഴിഞ്ഞ വേനലില്‍ രൂക്ഷമായ ജലക്ഷാമം നേരിട്ടതോടെയാണ് കടവില്‍ മണ്‍ച്ചിറ വീണ്ടും പണിയണമെന്ന ആവശ്യം ഉയര്‍ന്നത്.

ചെക്ക് ഡാം യാഥാര്‍ത്ഥ്യമാകുന്നതോടെ പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളില്‍ ജലസേചനവും കുടിവെള്ളവും സുലഭമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അഡീഷണല്‍ ഇറിഗേഷന്‍ വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. ഡാം പണിയുന്നതിനുള്ള മണ്ണ് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെക്ക് ഡാമിന്റ മാതൃക തയ്യാറാക്കും.പുഴയുടെ അടിത്തട്ടില്‍ നിന്ന് മൂന്നു മീറ്റര്‍ ഉയരത്തിലായിരിക്കും ഡാം പണിയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുറുമാലിപുഴയിലെ കുണ്ടുകടവില്‍ മണ്‍ചിറ നിര്‍മ്മാണം നിലച്ചതോടെ കണക്കന്‍കടവില്‍ വെള്ളം സംഭരിക്കുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവില്‍ മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ ഷട്ടറുകള്‍ താഴ്ത്തിയാണ് വേനലില്‍ പുഴയില്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നത്. എന്നാല്‍ ഷട്ടര്‍ താഴ്ത്തിയിട്ടും നെല്ലായി, പന്തല്ലൂര്‍, മനയ്ക്കല്‍കടവ്, സ്‌നേഹപുരം എന്നീ ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിക്കാനുള്ള വെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. കൂടുതല്‍ ദിവസം ഷട്ടര്‍ താഴ്ത്തിയിടുന്നതു മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും നേരിട്ടിരുന്നു.

Thrissur

English summary
The first checkdem in Kurumalupuzha comes true in Chengalurankulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X