കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമുണ്ടായി: മന്ത്രി എ സി മൊയ്തീന്
തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമാണുണ്ടായതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്. വടുതല ഗവ. അപ്പര്‍ പ്രൈമറി സ്കൂളില്‍ 88 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ഗവ. സ്കൂളുകള്‍ മുറവിളി കൂട്ടുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഈ സര്‍ക്കാര്‍ വന്നപ്പോള്‍ പഴങ്കഥയായി മാറി. വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക സൗകര്യങ്ങള്‍ എല്ലായിടത്തുമെത്തിക്കാനായെന്നും മന്ത്രി വ്യക്തമാക്കി. സ്കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനി ഒഴിവാക്കാനാവില്ല. അത് കൂടുതല്‍ പഠനത്തിന് ഉപകരിക്കുമെന്നുള്ളതിനാല് കുട്ടികള്‍ അതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം.
സാങ്കേതിക വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി 5 ലക്ഷം കുടുംബങ്ങളിലേക്ക് ലാപ്ടോപ് എത്തിക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. 1800 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച കെ ഫോണ്‍ പദ്ധതി വിദ്യാഭ്യാസത്തിനു കൂടി മുതല്‍ക്കൂട്ടാവുമെന്നും വിദ്യാഭ്യാസ സൗകര്യങ്ങളിലേക്ക് സ്കൂളുകളെ മാറ്റിയത് ജനങ്ങളുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തും ഇനിയും മാറ്റങ്ങളുണ്ടാകണം. അതിനു തുടര്‍ച്ചയുമുണ്ടാകണം. ഇതിന്റെ ഭാഗമായി കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരന്‍, പി കെ ബഷീര്‍, പ്രിയ സജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഷക്കീന മില്‍സ, കൗണ്‍സിലര്‍ സുജീഷ്, സ്കൂള്‍ പ്രധാനാധ്യാപിക പ്രഭാവതി തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications