ആയിരം വിദ്യാര്‍ഥികള്‍ തോളോടുതോള്‍ ചേര്‍ന്നു; ഇത് ലഹരിക്കെതിരെ കേരളത്തിന്റെ പുതിയ ഭൂപടം
തൃശൂര്‍: കേരളപ്പിറവി ദിനത്തില്‍ ലഹരിയോട് 'നോ' പറഞ്ഞ് കുരുന്നുകള്‍. ആയിരം വിദ്യാര്‍ഥികള്‍ തോളോടുതോള്‍ ചേര്‍ന്ന് കേരളത്തിന്റെ ഭൂപടം തീര്‍ത്താണ് ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞയെടുത്തത്. തെരുവുനാടകം , ഫ്‌ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനങ്ങള്‍, നൃത്തശില്പം, ഏകപാത്രനാടകം തുടങ്ങി വിവിധ കലാപരിപാടികള്‍ തേക്കിന്‍കാട് മൈതാനിയിലെ ലഹരിവിമുക്ത നവകേരളം പരിപാടിക്ക് നിറംപകര്‍ന്നു.
പൊതുവിദ്യാഭ്യാസം, ആരോഗ്യം, ജില്ലാ പോലീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, എക്‌സൈസ് വകുപ്പുകളും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി ഒരുമാസമായി നടത്തിവരുന്ന നോ ടു ഡ്രഗ്‌സ് ക്യാംപയിന്റെ സമാപനത്തോടനുബന്ധിച്ചാണ് തേക്കിന്‍കാട് മൈതാനം തെക്കേഗോപുര നടയില്‍ ലഹരിവിമുക്ത നവകേരളം പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തിലേക്കുള്ള തിരിച്ചുപോക്ക് കേരളപ്പിറവി ദിനത്തില്‍ മാത്രമൊതുങ്ങരുതെന്നും ലഹരിക്കെതിരായ കുട്ടികളുടെ കൂട്ടായ്മ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കണമെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ അറിയാതെ തന്നെ ലഹരിമാഫിയയുടെ കണ്ണികളാകുന്ന പ്രവണതയ്ക്കെതിരെ ജാഗ്രതവേണമെന്നും കളക്ടര്‍ പറഞ്ഞു.
ആര്‍ നോക്കിയാല്‍ പേടിക്കും, ഇതിലൊരു പൈശാചിക ശക്തിയുണ്ട്; 21 സെക്കന്‍ഡില്‍ കണ്ടെത്തണം
സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ മുഖ്യാതിഥിയായി. ലഹരിയുമായി ബന്ധമുള്ള ഒരു കാര്യത്തിലും വിദ്യാര്‍ഥികള്‍ ഇടപെടരുതെന്നും ഈ സന്ദേശം നാം എപ്പോഴും സമൂഹത്തില്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൃശൂര്‍ മോഡല്‍ ഗേള്‍സ് വിവേകോദയം, സി എം എസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കേരളത്തിന്റെ ഭൂപടം തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഐ ടി ബി പി ബറ്റാലിയനും നേതൃത്വം നല്‍കി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രേം കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യവകുപ്പിന് വേണ്ടി പുനര്‍ജനി ജീവജ്വാല കലാസമിതി 'ശാന്തിപുരം ബസാര്‍' നാടകം അവതരിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സംഗീത ശില്‍പം, സെന്റ് മേരീസ് കോളേജിലെ 100 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനം, സേക്രഡ് ഹാര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ തെരുവുനാടകം, സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകപാത്ര നാടകം, ലഹരിക്കെതിരായ കുട്ടിച്ചങ്ങല എന്നിവ അരങ്ങേറി.
കുഞ്ഞിനെ കയ്യിലേന്തി വേദിയില്‍ കളക്ടര്‍: ഓവറാക്കി ചളമാക്കിയെന്ന് കമന്റ്, മറുപടിയുമായി ശബരീനാഥന്
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി പി ശ്രീദേവി,ഐപിആര്‍ഡി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ.യു ആര്‍ രാഹുല്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത,ജില്ലാ ഡയറ്റ്പ്രിന്‍സിപ്പല്‍ ഡോ എം ശ്രീജ, എസ് എസ് കെ ഡി പി സി ഡോ ബിനോയ്, ഹയര്‍ സെക്കന്ററി കോഡിനേറ്റര്‍ വി എം കരിം,എം അഷറഫ്,പി വിജയകുമാരി, എം ബി ബാലകൃഷ്ണന്‍, പി ജെ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.