Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിൽ കാർ ഷോറൂമിൽ തീപിടിത്തം; സർവീസ് സെന്റർ കത്തിനശിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം.

fire31

pc: Screen Grab

തൃശൂർ: ∙ തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു. തീ ആളിപ്പടരുകയാണ്. ചില വാഹനങ്ങൾ കത്തിനശിച്ചയാണ് സൂചന . കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് സ്ഥലത്തുനിന്നു മാറ്റാനായി. രാവിലെ ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം.

സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം. സർവീസ് സെന്റർ കത്തിനശിച്ചു. വാഹനങ്ങളുടെ സർവീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകൾ നിലത്ത് പരന്നു കിടക്കുന്നത് അഗ്നിരക്ഷാസേനാംഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. എത്ര വാഹനങ്ങൾ കത്തിനശിച്ചുവെന്നത് വ്യക്തമായിട്ടില്ല.

അതേസമയം, കൊച്ചി ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് നഗരത്തിൽ വീണ്ടും പുക നിറയുന്നതായാണ് വിവരം. പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ സമീപ പ്രദേശങ്ങളിൽ പുക നിറഞ്ഞു. സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായി ചതുപ്പ് പാടത്തായിരുന്നു തീപിടുത്തം. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

തൃശൂര്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് വനത്തില്‍ വന്‍ തീപിടുത്തം നടന്നിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിൽ ആണ് . 5 കിലോമീറ്ററില്‍ അധികം വിസ്തൃതിയില്‍ വനം പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം,

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയില്‍ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ്. അഗ്‌നിരക്ഷാ സേനക്ക് എത്തിച്ചേരാൻ കഴിയാത്ത വഴിയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+