തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

38.5 പവൻ സ്വർണം കവർന്ന് മുങ്ങി;തീവണ്ടി വളഞ്ഞ് മോഷ്ടാക്കളെ കുടുക്കി കേരള പോലീസ്

Google Oneindia Malayalam News

തൃശ്ശൂർ;പൂങ്കുന്നത്ത് പൂട്ടികിടന്ന വീട്ടിൽ നിന്നും 38.5 പവൻ സ്വർണം കവർന്ന മോഷ്ടാക്കളെ അതിസാഹസികമായി പിടികൂടി പോലീസ്. പശ്ചിമബംഗാൾ സ്വദേശി ബൊറാംഷക്‌പുർ സ്വദേശി ഷെയ്‌ക്ക്‌ മക്‌ ബുൾ (31), തെങ്കന സ്വദേശി മുഹമ്മദ് കൗഷാർ ഷെയ്‌ക്ക്‌ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിനിമയെ വെല്ലുന്ന 'ഓപ്പറേഷൻ'ആയിരുന്നു പ്രതികളെ കുടുക്കാൻ പോലീസ് നടത്തിയത്.സംഭവം ഇങ്ങനെ

 tcr-1656562488.jpg -Pr

ജൂൺ 16 നായിരുന്നു പൂട്ടികിടന്ന വീട് കുത്ത് തുറന്ന് സ്വർണം മോഷ്ടിച്ചത്. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനൽ ഇളക്കിമാറ്റി അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം.

അവിനാഷ് ദീപികയെ വാക്കത്തികൊണ്ട് വെട്ടിയത് 30 തവണ, എല്ലാത്തിനും സാക്ഷിയായത് ഒന്നര വയസ്സുകാരന്‍അവിനാഷ് ദീപികയെ വാക്കത്തികൊണ്ട് വെട്ടിയത് 30 തവണ, എല്ലാത്തിനും സാക്ഷിയായത് ഒന്നര വയസ്സുകാരന്‍

വീടീന്റെ സമീപമുള്ള 88 ഓളം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. സിസിടിവിയിൽ നിന്നും ലഭിച്ച അവ്യക്ത ചിത്രത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പശ്ചിമബംഗാൾ സ്വദേശികൾ ആണെന്നും ഇവർ തൃശ്ശൂരിൽ ലോഡ്ജിൽ കഴിഞ്ഞിരുന്നതായും പോലീസ് കണ്ടെത്തി.ഇതോടെ സംഘം പ്രതികൾക്കായി പശ്ചിമബംഗാളിലേക്ക് തിരിച്ചു.

'അത്ഭുതങ്ങൾ സംഭവിക്കാൻ തുടങ്ങുന്നത് അപ്പോഴാണ്'..ബിഗ് ബോസ് താരം ഋതു മന്ത്രയുടെ കിടിലൻ ചിത്രങ്ങൾ

വ്യാജ ഐഡി കാർഡുകളും സിമ്മുമായിരുന്നു പ്രതികൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രതികളെ കണ്ടെത്താനുള്ള പോലീസ് ശ്രമങ്ങൾ ഏറെ ദുഷ്കരമായി. ഇതിനിടെ പശ്ചിമബംഗാളിൽ പ്രതികളുടെ ഒളിതാവളം പോലീസ് കണ്ടെത്തി.ഇവിടെ ഇരുവരും മുൻപ് നടത്തിയ പല മോഷണങ്ങളേയും കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചു. മോഷണ പരമ്പരകൾക്കായി പ്രതികൾ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ടതായി മനസിലാക്കിയ പോലീസ് ഉടൻ ചെന്നൈയിലേക്ക് തിരിച്ചു.

ഇരുവരും ട്രെയിനിൽ സഞ്ചരിക്കുകയാണെന്ന് അറിഞ്ഞ പോലീസ് ഉടൻ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. കംപാർട്ട്മെന്റ് വളഞ്ഞ് അതിസാഹസികമായിട്ടായിരുന്നു ഇരുവരേയും പിടിരൂടിയത്. വെസ്റ്റ് പോലീസ്‌ എസ് എച്ച് ഒ കെ സി ബൈജു, സി പി ഒമാരായ കെ എസ് അഖിൽവിഷ്ണു, അഭീഷ് ആന്റണി, സി എ വിബിൻ, പി സി അനിൽ കുമാർ എന്നിവരാണ് അന്വേഷ സംഘത്തിൽ ഉണ്ടായിരുന്നത്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

Thrissur
English summary
Thrissur;Kerala Police taken 2 defendants in custody for stealing gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X