• search

പ്രളയമൊഴിഞ്ഞിട്ടും മരണം കുറയുന്നില്ല: തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു!

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തൃശൂര്‍: പ്രളയത്തില്‍ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയപ്പോള്‍ ഒലിച്ചുപോയ പാത്രങ്ങള്‍ ശേഖരിക്കാന്‍ ദുരിതാശ്വാസ ക്യാമ്പില്‍നിന്നു വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. മണലൂര്‍ പുറത്തൂര്‍ ചെമ്മാനി ഷണ്മുഖന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ആലപ്പാട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നാണ് ഷണ്മുഖന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് വീടിനു സമീപത്തെ കോള്‍പ്പാടത്തേക്ക് ഒഴുകിപ്പോയ വീട്ടുപകരണങ്ങളും പാത്രങ്ങളും ശേഖരിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വലപ്പാട് ഫയര്‍ഫോഴ്‌സ് ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. ആലപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ച മൃതദേഹം അന്തിക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ചെത്തു തൊഴിലാളിയായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: സമര്‍ത്ഥ, സലിക്ക.

  പ്രളയദുരന്തത്തില്‍നിന്ന് കരകയറും മുമ്പേ വിജയനെ മരണം കവര്‍ന്നു. ശ്രീനാരായണപുരം പഞ്ചായത്തിലെ ആല കല്ലുംപുറം മുന്നൂറ്റിപ്പറമ്പില്‍ ചന്ദ്രന്‍ മകന്‍ വിജയ(59)നാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ വിജയന്‍ ദുരിതാശ്വാസ ക്യാമ്പിലാക്കിയിരുന്നു. കരള്‍ സംബന്ധിച്ച രോഗമുള്ള വിജയന്‍ ബന്ധുവീട്ടില്‍ അഭയം തേടി. ദിവസങ്ങള്‍ക്കുമുമ്പ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10ന് വീട്ടില്‍ പൊതു ദര്‍ശനത്തിനുവച്ചശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിന് കൈമാറി. 1980 കാലഘട്ടത്തില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിയായിരുന്നു. കൂടാതെ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഷാജുമാണ് സഹോദരന്‍. മക്കള്‍: വിവേക് (ഡി.വൈ.എഫ്.ഐ. എസ്.എന്‍. പുരം മേഖലാ സെക്രട്ടറി), വൃന്ദ. മരുമക്കള്‍: ശീതള്‍, ലിജീഷ്.

  floodkozhikkode

  പാവറട്ടി മരുതയൂര്‍ കാളാനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കാളാനി വടാശേരി വീട്ടില്‍ വാസുവിന്റെ മകന്‍ പ്രകാശനാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പുഴയില്‍ മുങ്ങിമരിച്ചത്. വെള്ളക്കെട്ടിലായ പുഴയരികിലുള്ള വീട് നോക്കാന്‍ സുഹൃത്തിനോടൊപ്പം എത്തിയതായിരുന്നു. വീടിന് പുറകിലുള്ള പുഴയില്‍ കുറച്ചുദൂരം നീന്തിയതിനുശേഷം മടങ്ങിവരുന്നതിനിടെ പുഴയില്‍ താഴ്ന്നുപോകുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്‌നിശമന സേനയും രാത്രി വൈകുവോളം തെരഞ്ഞെങ്കിലും കിട്ടിയില്ല. ബുധനാഴ്ച രാവിലെ 11ന് വഞ്ചിയില്‍ കമ്പിവളച്ച് പുഴയില്‍ ഇട്ട് തെരച്ചില്‍ നടത്തിയിരുന്ന നാട്ടുകാരിലൊരാളുടെ കമ്പിയില്‍ വസ്ത്രം ഉടക്കി മൃതദേഹം കിട്ടുകയായിരുന്നു. വീടിനു പുറകില്‍നിന്നാണ് കിട്ടിയത് . പോസ്റ്റുമോര്‍ട്ടത്തിനുശേഷം പാവറട്ടി സെന്ററില്‍ എത്തിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ വിലാപയാത്രയായി കാളാനിയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയോടെ എളവള്ളി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. അമ്മ: രാധ. സഹോദരങ്ങള്‍: പ്രേംജി, പ്രദീപ്, ശ്രീജ, ശ്രീന, പ്രമീള, പരേതനായ പ്രഭീഷ്.


  Thrissur

  English summary
  thrissur local news about death rate during kerala flood.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more