തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തില്‍ 'രാസവസ്തു' പരിശോധന കര്‍ശനമാക്കി: അന്യസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യം നിരീക്ഷണത്തില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്നു തൃശൂരില്‍ വില്‍പനയ്‌ക്കെത്തിക്കുന്ന മത്സ്യത്തില്‍ മാരക വിഷാംശം കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന്‍ 'സാഗര്‍ റാണി' പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചത്. തീരദേശ മേഖലകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം നടത്തുക. ചാവക്കാട്, വാടാനപ്പള്ളി പ്രദേശത്തെ മത്സ്യ വിപണന കേന്ദ്രങ്ങള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് മത്സ്യ വില്‍പന നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കി. വിശദമായ പരിശോധനയ്ക്ക് സാമ്പിളുകള്‍ കാക്കനാട് ഭക്ഷ്യ സുരക്ഷാ ലാബിലേക്കാണ് അയക്കുക.

മത്സ്യത്തില്‍ മായമെന്ന പരാതിയെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യാപകമായി പരിശോധന നടത്തുന്നു. മത്സ്യ വ്യാപാരകേന്ദ്രമായ ശക്തന്‍ മാര്‍ക്കറ്റിലും മണ്ണുത്തിയിലേയും ഒല്ലൂരിലേയും മത്സ്യമാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലാ മേധാവി ജി ജയശ്രിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യങ്ങളിലെ മായം തിരിച്ചറിയുന്ന സ്ട്രിപ് ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. മത്സ്യങ്ങള്‍ അഴുകാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ എന്നീ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് സ്ട്രിപ് വഴിയുള്ള പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. നിലവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

fish-

ചുമട്ടുതൊഴിലാളികള്‍ പണിമുടക്കിലായതിനാല്‍ വ്യാഴാഴ്ച ശക്തന്‍ മാര്‍ക്കറ്റില്‍ ലോറികളില്‍നിന്ന് മത്സ്യം ഇറക്കിയിരുന്നില്ല. നേരത്തേ വില്പനയ്ക്കുശേഷം ബാക്കിയായ മീനുകളിലാണ് സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തിയത്. ശക്തന്‍ മാര്‍ക്കറ്റിലെ പരിശോധനയില്‍ കണ്ടെത്തിയ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

സംസ്ഥാനത്ത് പലഭാഗത്തും മീന്‍ ദീര്‍ഘസമയം കേടുവരാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ വിഷാംശങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിനകത്തു ചെന്നാല്‍ മാരക രോഗങ്ങള്‍ക്കിടയാക്കുന്ന ഈ വിഷാംശങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് തൃശൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പരിശോധന നടത്തുമെന്ന് അസി. കമ്മിഷണര്‍ ജയശ്രീ പറഞ്ഞു.

അതേ സമയം മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നുവെന്ന ഭീതിയെ തുടര്‍ന്ന് മത്സ്യവില്‍പന കുത്തനെ ഇടിഞ്ഞു. ഹോട്ടലുകളും മത്സ്യവിഭവങ്ങള്‍ പലരും ഒഴിവാക്കുന്നു. മനുഷ്യശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യത്തില്‍ കലര്‍ത്തുന്നതായി ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി ലോഡ് മത്സ്യങ്ങള്‍ അതിര്‍ത്തിയില്‍നിന്ന് തിരിച്ചയയ്ക്കുകയും ചെയ്തു. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതിലാണ് മത്സ്യമെത്തിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും മത്സ്യത്തില്‍ മായം കണ്ടെത്തിയതോടെ മത്‌സ്യവിപണിയുടെ നടുവൊടിഞ്ഞു. വ്യാപകമായി മായം കണ്ടെത്തിയതോടെ മത്സ്യവില്‍പന കുത്തനെ കുറയുകയായിരുന്നു. വീടുകളില്‍ മാത്രമല്ല, ഹോട്ടലുകളില്‍ പോലും മത്സ്യവിഭവങ്ങള്‍ ഒഴിവാക്കി തുടങ്ങി. വലിയ വിഭാഗം ആളുകള്‍ മത്സ്യവിഭവങ്ങള്‍ ഒഴിവാക്കിയതായി ഹോട്ടലുടമകള്‍ പറയുന്നു.

Thrissur
English summary
thrissur local news about fish testing after reports on chemical content.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X