തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതി നിര്‍ദേശം പാലിച്ചില്ല: കസ്റ്റഡിയിലെടുത്ത ആനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാതെ സോഷ്യല്‍ ഫോറസ്ട്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് മണ്ണംപേട്ട വട്ടണാത്രയില്‍ കരാറിനെടുത്ത ആനയെ ആറുമാസത്തോളമായി കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ കോടതി നിര്‍ദേശം പാലിക്കാതെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ അനാസ്ഥ. വനംവകുപ്പിന്റെ ഫ്‌ളയിങ്ങ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത് ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന് കൈമാറിയ മഹാദേവന്‍ എന്ന ആനയെ കോടനാട് ആനസംരക്ഷണ കേന്ദ്രത്തില്‍ സുരക്ഷിതമായി എത്തിക്കണമെന്ന് കോടതി നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍ ആനയെ തൊട്ടടുത്ത മറ്റൊരുപറമ്പിലേക്ക് മാറ്റുക മാത്രമാണ് ആദ്യം ചെയ്തത്.

ഇവിടെയും ആനയ്ക്ക് മഴയും വെയിലു മേല്‍ക്കാതിരിക്കാനുള്ള ഷെഡാേ മറ്റുസൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. സംഭവം മാധ്യമങ്ങള്‍ അറിഞ്ഞതോടെ ആനയെ പൂക്കോടുള്ള മറ്റൊരു ആനയുടമയുടെ സ്ഥലത്തേക്ക് മാറ്റിയതായി അറിയുന്നു. എന്നാല്‍ കോടതി നിര്‍ദേശിച്ച പ്രകാരം ആനയെ കോടനാട്ടേക്ക് കൊണ്ടുപോകാന്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

elephant-

ആനയെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കാതിരിക്കുന്നത് ഉടമയെ സഹായിക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്. നിയമ പ്രാകാരം ഉടമ ഷെഡും സൗകര്യങ്ങളുമൊരുക്കിയ ശേഷമേ കസ്റ്റഡിയിലെടുത്ത ആനയെ തിരികെ നല്‍കേണ്ടതുള്ളു. മാത്രമല്ല ആനയെ വില്പന നടത്താനോ കരാര്‍ നല്‍കാനോ നിയമമില്ല. രേഖകള്‍ ഇല്ലാതെ കരാര്‍ നല്‍കുന്നത് ഈ നിയമത്തെ മറികടക്കാനാണ്. കരാറിനെടുത്ത ആനയെ ചളിയും മണ്ണും നിറഞ്ഞ് വൃത്തിഹീനമായ സാഹചര്യത്തിലാണ് നിര്‍ത്തിയിരുന്നത്.

മഴയും വെയിലുമേറ്റ് നിന്നിരുന്ന ആനയുടെ കാലുകളില്‍ വലിയ വ്രണങ്ങളുമുണ്ടായിരുന്നു. സംഭവത്തില്‍ ആനയെ കരാറിനെടുത്ത പാലിയേക്കര ടോള്‍പ്ലാസ മാനേജര്‍ തൃപ്പൂണിത്തുറ സ്വദേശി ശ്യാമിനെ ഫ്‌ലയിങ്ങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

Thrissur
English summary
Thrissur Local News about inaction of forestry department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X