തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാവക്കാട്ടും വാടാനപ്പള്ളിയിലും കടലാക്രമണം രൂക്ഷം; തീരം ഭീതിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ തീരദേശങ്ങളില്‍ വന്‍ തിരയേറ്റം. തീരദേശത്തുള്ളവര്‍ ഭീതിയില്‍. ചാവക്കാട്ടും വാടാനപ്പള്ളിയിലുമാണ് കടലാക്രമണം രൂക്ഷമായത്. വാടാനപ്പള്ളിയില്‍ രൂക്ഷമായ കടലാക്രമണത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചാവക്കാട്ട് കടപ്പുറം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി.

ശനിയാഴ്ച ഉച്ചയോടെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. നിരവധി വീടുകളില്‍ വെള്ളം കയറി. റോഡിലേക്കും കടല്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. ചേറ്റുവ മുനക്കക്കടവ് അഴിമുഖം മുതല്‍ വടക്കോട്ട് പാറംപടി വരെയാണു കടലാക്രമണം രൂക്ഷമായത്. ലൈറ്റ് ഹൗസ് ഭാഗത്ത് കരയ്ക്ക് കയറ്റിവച്ചിരുന്ന ഫൈബര്‍ വള്ളങ്ങള്‍ ഒഴുകിപോയി. മത്സ്യതൊഴിലാളികള്‍ സാഹസികമായി വള്ളങ്ങള്‍ കരയ്ക്കു കയറ്റി.

sea attack 1

ചാവക്കാട് കടപ്പുറം അഴിമുഖത്ത് കടലാക്രമണത്തില്‍ തിരമാലകള്‍ വീടുകളിലേക്ക് കയറുന്നു.

അഴിമുഖം വടക്കുഭാഗത്തെ ക്ഷേത്രം, മുനക്കക്കടവ്, മൂസറോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപടി വളവ്, ലൈറ്റ് ഹൗസ്, തൊട്ടാപ്പ്, മാളുട്ടി വളവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണമുണ്ടായത്. നിരവധി വീടുകളിലെ വീട്ടുപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. കടകള്‍ക്കു പുറത്തുവച്ചിരുന്ന സാധനങ്ങളും വെള്ളം കയറി നശിച്ചവയില്‍ ഉള്‍പ്പെടുന്നു. ഒരുമാസംമുമ്പാണ് ഈ മേഖലയില്‍ കടലാക്രമണം ഉണ്ടായത്. പിന്നീട് കടപ്പുറം തീരം ശാന്തമായിരുന്നു. ഇപ്പോള്‍ അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തില്‍ തീരദേശ വാസികള്‍ ഭയാശങ്കയിലാണ്.

sea attack 2

ചേറ്റുവയിലും വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. പൊക്കാഞ്ചേരിയില്‍ നൂറ്റമ്പത് മീറ്റര്‍ ദൂരെയുള്ള വീടുകളില്‍ വെള്ളം കയറി. തകര്‍ന്ന കടല്‍ഭിത്തി ഭേദിച്ചാണ് തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നത്. ചേറ്റുവയിലും ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര തീരദേശ റോഡിലേക്കും വീടുകളിലേക്കും തിരമാലകള്‍ അടിച്ചുകയറി. ഈച്ചരന്‍ ചന്ദ്രന്‍, പ്ലാക്കല്‍ ദാസന്‍, ചക്കന്‍ രാധാകൃഷ്ണന്‍, ഉണ്ണിക്കോച്ചന്‍ രവി എന്നിവരുടെ വീടുകള്‍ക്കകത്ത് വെള്ളം നിറഞ്ഞു.

Thrissur
English summary
thrissur local news about sea attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X