തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകള്‍ കുളിക്കുന്നതിനിടെ കുളക്കടവില്‍ മദ്യപിക്കാനെത്തി: ഭര്‍ത്താക്കന്‍മാര്‍ കള്ളക്കേസില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സ്ത്രീകള്‍ കുളിക്കുന്നതിനിടെ കുളക്കടവില്‍ മദ്യപിക്കാനെത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താക്കന്‍മാരെ മര്‍ദിച്ചവശരാക്കിയ വിയ്യൂര്‍ ജയിലിലെ വാര്‍ഡന്‍മാര്‍ വധശ്രമം ഉള്‍പ്പെടെയുള്ള കള്ളക്കേസിലും അവരെ ഉള്‍പ്പെടുത്തിയെന്നു പരാതി. സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അനില്‍ അക്കര എം.എല്‍.എ. കത്ത് നല്‍കി.

പഴയന്നൂര്‍ പോലീസിനെ കൂട്ടുപിടിച്ചാണ് വാര്‍ഡന്മാര്‍ ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നു പറയുന്നു. പഴയന്നൂര്‍ പഞ്ചായത്തിലെ എളനാട് നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള കരിമാംകുഴി പ്രദേശത്തെ മണ്ണാത്തിപ്പാറയിലുള്ള വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള കുളത്തില്‍ കുളിക്കാനെത്തിയ സ്ത്രീകളോട് സബ് ജയിലിലെ നാലു വാര്‍ഡന്മാര്‍ അപമര്യാദയായി പെരുമാറുകയും അശ്ലീല പദപ്രയോഗം നടത്തുകയുമായിരുന്നു. വിവരം അറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരും നാട്ടുകാരും അടങ്ങിയ സംഘത്തെ വാര്‍ഡന്‍മാരും നാട്ടുകാരായ രണ്ടപേരും ചേര്‍ന്ന് മര്‍ദിച്ചു. ഇതിനു ശേഷം തങ്ങള്‍ക്ക് മര്‍ദനമേറ്റെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കാണിച്ച് വാര്‍ഡന്മാര്‍ പോലീസില്‍ പരാതി നല്‍കുകയും സ്വാധീനം ഉപയോഗിച്ച് കേസെടുപ്പിക്കുകയുമായിരുന്നു.

thrissur-

പരാതി പ്രകാരം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായ ഇവരെ പരാതിക്കാരായ വാര്‍ഡന്മാരുടെ അടുപ്പക്കാരായ മൂന്ന് റിമാന്‍ഡ് പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായും പറയുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും ഇവരില്‍ ചിലര്‍ക്ക് മര്‍ദനമേറ്റെന്നും ഇവര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എം.എല്‍.എയുടെ പരാതിയിലുണ്ട്.

ജൂെലെ 23ന് രാത്രി ഏഴിനാണ് വിയ്യൂര്‍ സബ് ജയിലിലെ വാര്‍ഡന്മാര്‍ നാട്ടുകാരായ രണ്ടുപേര്‍ക്കൊപ്പം കുളക്കടവിലെത്തിയത്. അവിടെയിരുന്ന് മദ്യപിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം എത്തിയ നാട്ടുകാരിലൊരാള്‍ സ്ത്രീ പീഡനക്കേസില്‍ പ്രതിയായി 65 ദിവസത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. നിയമം അനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ മുന്‍ തടവുകാരുമായോ നിലവിലെ തടവുകാരുമായോ ബന്ധം സ്ഥാപിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇത് അവഗണിച്ചാണ് വാര്‍ഡന്മാര്‍ പെരുമാറിയതെന്ന് എം.എല്‍.എയുടെ പരാതിയില്‍ പറയുന്നു.

Thrissur
English summary
Thrissur Local News alleagation about false case registered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X