തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ പുതുക്കാട് ജനങ്ങൾ ആശങ്കയിൽ; വെള്ളത്തിന് കറുപ്പ് നിറം, പുഴയിൽ ഫിനോളിന്റെ അംശം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആശ്വാസവും ആശങ്കയും ഒരുപോലെ 'നിറച്ച്' മണലി പുഴ ഒഴുകുന്നു. പുഴയുടെ ഒരു കരയിലുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്ത നല്‍കുമ്പോള്‍ മറു തീരത്ത് ആശങ്കയുടെ 'ചുഴി'കളാണ് പുഴയില്‍. പീച്ചി ഡാമില്‍ നിന്നുവരുന്ന മണലി പുഴയും ചിമ്മിനി ഡാമില്‍ നിന്നു വരുന്ന കരുവന്നൂര്‍ പുഴയും കരവന്നൂരില്‍ വെച്ച് ഒന്നായി മണലി പുഴയായി ഒഴുകുന്നത്. പുഴയില്‍ നിരവധി ശുദ്ധജല പദ്ധതികളുണ്ട്.

മണലിപുഴയിലെ പുതുക്കാട് ഭാഗത്തെ വെള്ളത്തിന്‍െ്‌റ കറുത്ത നിറവും ദുര്‍ഗന്ധവും നാട്ടുകാരില്‍ ആശങ്ക ജനിപ്പിക്കുന്നു. മഴ ശക്തമായതോടെയാണ് തലോര്‍ കായല്‍ തോടിലൂടെ മലിനജലം ഒഴുകി കാച്ചകടവിലേക്കെത്തുന്നത്. തലോര്‍ കായല്‍ ഉള്‍പ്പെടുന്ന ദേശീയപാതയോരത്തെ പാടങ്ങളില്‍ നിന്നുള്ള ചാലുകളിലൂടെയാണ് വെള്ളം ഒഴുകിയെത്തുന്നത്.

Manali River

പാടത്തേക്ക് വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളിലെ രാസമാലിന്യങ്ങളുമാണ് പുഴയില്‍ എത്തുന്നതെന്ന് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ഇത്തരത്തില്‍ നിറവ്യത്യാസമുള്ള വെള്ളം പുഴയിലേക്ക് ഒഴുകിയെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്ന് അധികൃതര്‍ പുഴയിലെ വെള്ളം പരിശോധനക്ക് എടുത്തിരുന്നു.

പാടത്തുള്ള ചണ്ടിയും പുല്ലും ചീഞ്ഞതിന്റെ അഴുക്കുവെള്ളമാണ് പുഴയിലേക്ക് എത്തുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിലും ആശങ്കപെടേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്. പാടത്ത് തള്ളിയ രാസമാലിന്യമുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ മഴ ശക്തമാകുന്നതോടെ പുഴയിലേക്ക് ഒഴുകിയെത്തുകയാണെന്നും ശാസ്ത്രീയമായ പരിശോധന നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാര്‍ പറയുന്നു. നിറവ്യത്യാസമുള്ള വെള്ളം കലരുന്ന കാച്ചകടവില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചല്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു.


പുതുക്കാട് മേഖലയില്‍ ആശങ്കയാണെങ്കില്‍ വഴുക്കുമ്പാറയില്‍ സ്ഥിതി നേരെ തിരിച്ചാണ്. ഇവിടെ നിന്ന് ആശ്വാസത്തിന്‍െ്‌റ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വഴുക്കുമ്പാറയില്‍ ഫിനോള്‍ കയറ്റിയ ടാങ്കര്‍ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് പുഴയില്‍ ഫിനോളിന്‍െ്‌റ അംശം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുഴയില്‍ നിന്നുള്ള ജലവിതരണം താല്‍കാലികമായി നിര്‍ത്തിയിരുന്നു. എന്നാല്‍ സാമ്പിള്‍ പരിശോധനയില്‍ വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഫിനോളിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മണലിപ്പുഴയില്‍ നിന്നുള്ള ജലവിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മേയ് 31 നാണ് വഴക്കുമ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ്. ഇതേ തുടര്‍ന്ന് വന്‍ തോതില്‍ ഫിനോള്‍ ചോര്‍ന്നു. വഴക്കുമ്പാറയിലെ ജലാശയത്തിലേക്കും, സമീപത്തെ വീടുകളിലേക്കും ഫിനോള്‍ ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സംഭവം നടന്ന സ്ഥലത്തെ കിണറുകളില്‍ നിന്നും, ജലാശയത്തില്‍നിന്നും വെള്ളം ഉപയോഗിക്കരുതെന്ന് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. സമീപത്തെ കിണറുകളില്‍നിന്നു, ജലാശയങ്ങളില്‍നിന്നു കുടിവെളളം ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം തുടരുന്നുണ്ട്്. പതിനെട്ട് ദിവസമായി ഈമേഖലയിലെ ജലാശയങ്ങളില്‍ നിന്നുള്ള കുടിവെള്ളവിതരണം തടസപ്പെട്ടിരിക്കുകയാണ്.

വെള്ളത്തിന്റെ അന്തിമ സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ട് വരുന്നത് വരെ പ്രദേശവാസികള്‍ക്ക് കുടിക്കുന്നതിനും, കുളിക്കുന്നതിനും വെള്ളം പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. അതിനിടെ കഴിഞ്ഞ നാല് ദിവസമുണ്ടായ കനത്ത മഴയില്‍ മണലിപുഴയില്‍ ഫിനോളിന്റെ അംശം ജലസേചന വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുത്തൂര്‍, മുളയം പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ജലസേചന വകുപ്പ് അധികൃതര്‍ നിര്‍ത്തിവെച്ചു. വെള്ളത്തിന്റ സാമ്പിള്‍ പരിശോധനയില്‍ ഫിനോളിന്റെ അംശം പത്തുശതമാനം കലര്‍ന്നതായാണ് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

തൃശൂര്‍ വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വീണ്ടും പരിശോധന നടത്തി. പുഴയിലെ നാലു സ്ഥലങ്ങളില്‍നിന്നു ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട് നെഗറ്റീവ് ആയതിനാല്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.

പുഴയിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡും ജലസേചന വകുപ്പും ഹിന്ദുസ്ഥാന്‍ ഓയില്‍ കോര്‍പ്പറേഷനിലെ വിദഗ്ധ സംഘവും നടത്തുന്ന പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Thrissur
English summary
Thrissur Local News: Black colour in water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X