തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി: ഡിവൈഎഫ്ഐ നേതാവിന് സസ്‌പെന്‍ഷന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തിരുവനന്തപുരത്ത് എം.എല്‍.എ. ഹോസ്റ്റലില്‍ വച്ച് ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിന് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.

<strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു</strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു

ഇതോടൊപ്പം ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി സ്ഥാനത്തുനിന്നും ജീവന്‍ലാലിനെ നീക്കി. ഇന്നലെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കാട്ടൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

Jeevan Lal

സംഭവത്തില്‍ പോലീസ് കേസെടുത്തതോടെയാണ് പാര്‍ട്ടി ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്. കാട്ടൂര്‍ സ്വദേശിനിയും കുടുംബസുഹൃത്തുമായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ.്പി. ഫേമസ് വര്‍ഗീസിന് ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത്. നേരത്തെ, സി.പി.എം. നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും സംഭവം ഒതുക്കിത്തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പീഡന ശ്രമം പരസ്യമായാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഡി.വൈ.എഫ്.ഐയിലേക്ക് വനിതകള്‍ വരാതാകുമെന്നുമായിരുന്നു പരാതിയുമായി ചെന്ന വനിതാ നേതാവിനോട് നേതാക്കളുടെ മറുപടി. കാട്ടൂര്‍ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന കേസായതിനാല്‍ ഡിവൈ.എസ്.പി. ഇത് കാട്ടൂര്‍ എസ.്‌ഐക്ക് കൈമാറി. കാട്ടൂര്‍ പോലീസാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. എന്നാല്‍ സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് ജൂലൈ ഒമ്പതിനാണ് കുടുംബ സുഹൃത്ത് കൂടിയായ ജീവന്‍ ലാലിനൊപ്പം യുവതി തിരുവനന്തപുരത്തെത്തുന്നത്. എം.എല്‍.എ. ഹോസ്റ്റലില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു. അരുണന്റെ മുറിയിലായിരുന്നു താമസം. ജൂലൈ 11നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് എം.എല്‍.എയുടെ മുറിയില്‍ വച്ച് ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

ജീവന്‍ലാലിനെതിരേ മുമ്പും നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഡി.വൈ.എഫ.്‌ഐയില്‍ തന്നെ മറ്റൊരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായി തൃശൂര്‍ സ്വദേശിനി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഇരിങ്ങാലക്കുട മോഡല്‍ബോയ്‌സിലെ പഠനകാലത്ത് പ്രധാന അധ്യാപികയോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ചേര്‍പ്പ് സ്‌കൂളില്‍ അധ്യാപികയോട് മോശമായി പെരുമാറിയ ജീവനക്കാരനെ കേസില്‍ നിന്നും ഊരിയെടുക്കാന്‍ ജീവന്‍ലാലാണ് മുന്‍കൈ എടുത്തതെന്നും പറയപ്പെടുന്നു.

അതേസമയം ഡി.വൈ.എഫ്.ഐ. നേതാവ് അപമര്യാദയായി പെരുമാറിയെന്ന വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ കാട്ടൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഇന്നലെ രാവിലെ കാട്ടൂര്‍ പോലീസ് സ്‌റ്റേഷനില്‍വച്ചാണ് മൊഴിയെടുത്തത്. തിരുവനന്തപുരത്ത് എം.എല്‍.എ. ഹോസ്റ്റലില്‍വച്ച് ഡി.വൈ.എഫ.്‌ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി തന്നെ ലൈംഗീക ചുവയോടെ കയറിപിടിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഡിവൈ.എസ.്പിക്ക് പരാതി നല്കിയിരുന്നു. വിഷയം പാര്‍ട്ടി നേതാക്കളെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും പരാതിയുണ്ട്. കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ അമ്മയോടൊപ്പം എത്തിയാണ് പെണ്‍കുട്ടി പരാതി നല്കിയത്.

Thrissur
English summary
Thrissur Local News: DYFI leader suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X