Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണു: അഞ്ചാംക്ലാസുകാരന് ഷോക്കേറ്റു; പിതാവ് സാഹസികമായി രക്ഷപ്പെടുത്തി

തൃശൂര്‍: വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ അഞ്ചാംക്ലാസുകാരനു ഷോക്കേറ്റു. ഓടിയെത്തിയ പിതാവ് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി. അത്താണി കെല്‍ട്രോണ്‍ ഉദയ നഗറില്‍ താമസിക്കുന്ന വെള്ളാങ്കല്ലൂര്‍ വീട്ടില്‍ വിദ്യാധരന്റെ മകന്‍ നവനീതാ(9)ണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. അമ്പലപുരം സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ നവനീത് വീട്ടില്‍നിന്നും സ്‌കൂളിലേക്ക് പോകാന്‍ ഇറങ്ങിയതാണ്.

അല്പ ദൂരം പോയപ്പോള്‍ ഇലക്ട്രിക്കല്‍ പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റിലെ മൂന്ന് കമ്പികള്‍ക്കടിയില്‍ കുടങ്ങിയ കുട്ടിക്ക് എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോളാണ് ഷോക്കേറ്റത്. കുട്ടി കുട ചൂടിയിരുന്നു. തീയും പുകയും നിലവിളിയും കേട്ട് പുറത്തേക്ക് ഇറങ്ങിയ വിദ്യാധരന്‍ കണ്ടത് പോസറ്റുകള്‍ക്കും കമ്പികള്‍ക്കും ഇടയില്‍ കുടുങ്ങി കിടക്കുന്ന കുടയും താഴെ കിടക്കുന്ന കുട്ടിയേയുമായിരുന്നു. സമീപവാസികളും ഓടിയെത്തിയിരുന്നു.

Electric post

എന്നാല്‍ ആര്‍ക്കും അടുത്തേക്ക് ചെല്ലാന്‍ ഭയമായിരുന്നു. ഓടിവന്ന വിദ്യാധരന്‍ കമ്പികളില്‍ തൊടാതെ കുട്ടിയെ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മാര്‍ഗമില്ലാത്ത അവസ്ഥയായിരുന്നു. മൂന്നു കിലോമീറ്റര്‍ അകലെ അത്താണിയില്‍നിന്നു വാഹനം എത്തിച്ചാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. പ്രാഥമിക ശ്രുശൂഷയ്ക്കു ശേഷം കുട്ടിയെ വിട്ടയച്ചു. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഭയന്ന കുട്ടി മനോനില വീണ്ടെടുത്തിട്ടില്ല.

ഭയത്തോടു കൂടിയാണ് കുട്ടി കഴിയുന്നത്. സാധാരണ കുട്ടിയുടെ അയല്‍വാസികളായ സഹപാഠികളും ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോകാറ്. ഇന്നലെ അവരെ പിന്നിലാക്കി നവനീത് മുന്നില്‍ പോകുകയായിരുന്നു. നാളുകളായി ഇലക്ട്രിക്കല്‍ പോസ്റ്റ് അപകടാവസ്ഥയിലായിരുന്നു. ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

ജനവാസം കുറഞ്ഞ മേഖലയും സാധാരണക്കാരായ ആളുകള്‍ക്ക് മിച്ചഭൂമി ഇനത്തില്‍ ലഭിച്ച ഈ ഭാഗത്തേക്ക് അധികൃതര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ജീവനക്കാരുടെ അനാസ്ഥക്കെതിരെ കുട്ടിയുടെ പിതാവ് വിദ്യാധരന്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+