തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കറുത്തവര്‍ഗക്കാര്‍ ഭാഷയും സംസ്‌കാരവും അപഹരിക്കപ്പെട്ടവര്‍: ഡോ. ഇര്‍മ മക്ലൗറിന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഭാഷയും സംസ്‌കാരവും അപഹരിക്കപ്പെട്ടവരാണ് ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരെന്ന് ഡോ. ഇര്‍മ മക്ലൗറിന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി കേരളവര്‍മ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

അടിമകളാക്കി കറുത്തവര്‍ഗക്കാരെ സ്വന്തം ദേശത്ത് അന്യവത്കരിച്ചു. ജന്മനാട്ടില്‍ മാത്രമല്ല, ചെന്നെത്തപ്പെട്ട മറ്റു ലോകരാജ്യങ്ങളിലും അവര്‍ അവഹേളിക്കപ്പെട്ടു. അവരുടെ സാംസ്‌കാരിക സംഭാവനകളെ ആരും വിലമതിച്ചില്ല. അവരുടെ സര്‍ഗാത്മകത അടിച്ചമര്‍ത്തപ്പെട്ടു. എന്തുകൊണ്ട് ഈയവസ്ഥ വന്നുചേര്‍ന്നു എന്നതിനെപ്പറ്റി അറിയാനും പഠിക്കുന്നതിനുമുള്ള അവസ്ഥപോലും അംഗീകരിക്കപ്പെട്ടില്ല.

Thrissur

അതുകൊണ്ടുതന്നെ കറുത്തവരുടെ ഭാഷയും സാഹിത്യവും കലയും സംസ്‌കാരവും ഇരുളില്‍ മറഞ്ഞു കിടന്നു. കറുപ്പ് എന്നത് പാര്‍ശ്വവത്കരിക്കപ്പെട്ട സാമൂഹ്യാവസ്ഥയുടെ നിറമായി മാറി. അതില്‍ത്തന്നെ കറുത്തസ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായിരുന്നു. കറുത്തസ്ത്രീയുടെ സ്വത്വത്തെ മായ്ച്ചുകളയാനുള്ള ശ്രമമാണ് അധിനിവേശ ശക്തികള്‍ നടത്തിവരുന്നത്. കറുത്തവര്‍ഗക്കാരുടെ മോചനത്തിനുവേണ്ടി അവരുടെ ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്തേണ്ടതുണ്ടായിരുന്നു.

അഭയാര്‍ഥിപ്രശ്‌നം മുതല്‍ ഗാര്‍ഹിക പീഡനപ്രശ്‌നങ്ങള്‍ വരെയുള്ള അവരുടെ പ്രതിസന്ധികളെ പഠിക്കാനും പരിഹാരം തേടാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമായി നിലകൊള്ളാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഡോ. ഇര്‍മ മക്ലൗറിന്‍ പറഞ്ഞു. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സംവാദം ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം ഡോ. മ്യൂസ് മേരി ജോര്‍ജ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ ആമുഖഭാഷണവും ഡോ. വൃന്ദ വര്‍മ അതിഥിപരിചയവും നടത്തി. സിസ്റ്റര്‍ ജെസ്മി, ലിസി, അനു പാപ്പച്ചന്‍, പ്രഫ. എ.കെ. രവികൃഷ്ണന്‍, സന്ദീപ് ടി.ജി. എന്നിവര്‍ പ്രസംഗിച്ചു. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഡോ. ഇര്‍മ മക്ലൗറിന്‍ മറുപടി പറഞ്ഞു.

Thrissur
English summary
Thrissur Local News Irma Maclourin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X