Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലി പേടിയില്‍ വാല്‍പ്പാറ: ആദ്യം ഇര വളര്‍ത്തുമൃഗങ്ങള്‍, ഇപ്പോള്‍ മനുഷ്യര്‍!!

തൃശൂര്‍: പുലിയെ പേടിച്ച് വാല്‍പ്പാറയിലെ ജനങ്ങള്‍. പുലിപ്പേടിയില്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ് തോട്ടം തൊഴിലാളികള്‍. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന കൈലാസവതിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് നിവാസികള്‍ ഇതുവരെ മോചിതരായിട്ടില്ല. ലയത്തിനു പുറകില്‍ വസ്ത്രം അലക്കുന്നതിനിടെയാണ് കൈലാസവതിയെ പുലി കടിച്ചു കൊണ്ടുപോയത്. തേയില തോട്ടങ്ങള്‍ക്ക് സമീപം പുലി സാന്നിധ്യമുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളിലേക്ക് പുലിയെത്തുന്നത് ഈയടുത്ത കാലംമുതലാണ്. വീട്ടുമുറ്റത്ത് നില്‍ക്കാനോ അയല്‍വാസികളോട് പുറത്ത് നിന്ന് സംസാരിക്കനോ ആകാത്ത അവസ്ഥയാണിപ്പോള്‍ വാല്‍പ്പാറയില്‍.

കാട് കടന്നെത്തുന്ന പുലി ആദ്യകാലങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെയായിരുന്നു വകവരുത്തിയിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറി. മനുഷ്യജീവനും പുലിയുടെ ഇരയായി മാറുകയാണ്. കുട്ടികളെ സ്‌കൂളില്‍ വിടാനോ പുറത്ത് കളിക്കാനയക്കാനോ ഇവിടത്തെ മാതാപിതാക്കള്‍ക്ക് ഭയമാണ്. വാതിലടച്ച് വീടിനകത്ത് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് തോട്ടം തൊഴിലാളികള്‍. പത്തു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം പേരെയാണു പുലി പിടിച്ചത്. പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം ഇതിനും പതിന്‍മടങ്ങാണ്.

tiger-

ഓരോ ആക്രമണത്തിലും വനംവകുപ്പും രാഷ്ട്രീയ പ്രതിനിധികളും സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് നിരവധി ഉറപ്പുകള്‍ വാഗ്ദാനം നല്കി മുങ്ങുകയാണ് പതിവ്. ആ പതിവിന് മാറ്റം വരുകയില്ലെന്ന തിരിച്ചറിവ് തോട്ടം തൊഴിലാളികള്‍ക്കറിയാം. സുരക്ഷിതമല്ലാത്ത ലയങ്ങളില്‍ താമസിച്ച് തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടത്തെ തൊഴിലാളികള്‍. ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ കുടുംബമായി ഇവിടെ തങ്ങേണ്ടി വരുന്ന ഗതികേടാണ് ഇവിടെയുള്ള തൊഴിലാളികള്‍ക്ക്.

കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട കൈലാസവതിയാണ് അവസാനത്തെ ഇര. ജീവനു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പതിവുപോലെ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. സംരക്ഷണം ഉറപ്പ് നല്‍കി അധികൃതരും തലയൂരി. ജൂണ്‍ ഒന്നിന് സിങ്കോള എസ്‌റ്റേറ്റിലെ ചന്ദ്രമതി എന്ന തോട്ടം തൊഴിലാളിയെ പുലി ആക്രമിച്ചിരുന്നു. ഇവരിപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം പേരാണ് കൊല്ലപ്പെട്ടത്.

പുലി കെണിയില്‍

വാല്‍പ്പാറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ പുലി കെണിയില്‍ കുടുങ്ങി. വാല്‍പ്പാറയ്ക്ക് സമീപം സിന്തോള എസ്‌റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. ഒമ്പത് വയസു പ്രായം തോന്നിക്കുന്ന ആണ്‍പുലിയാണ് കുടുങ്ങിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്നോടെയാണു വനംവകുപ്പധികൃതര്‍ പുലിയെ കണ്ടത്. ഇന്നലെ പുലര്‍ച്ചെ ചെന്നയിലെ മൃഗശാലയിലേക്ക് മാറ്റി.

പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വാല്‍പ്പാറയില്‍ ശനിയാഴ്ച മണിക്കൂറുകളോളം റോഡ് ഉപരോധിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് റോഡ് ഉപരോധം അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ തയാറായത്. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചുപേരാണ് പുലിയുടെ ആക്രമണത്തിനിരയായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+