തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണലിപുഴയിലെ മാലിന്യപ്രശ്‌നം: ആര്‍.ഡിഒ സ്‌ഥലം സന്ദര്‍ശിച്ചു, പുഴയ്ക്ക് നിറവ്യത്യാസവും ദുര്‍ഗന്ധവും!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നിറവ്യത്യാസവും മലിനീകരണവും ആശങ്ക പരത്തുന്ന മണലിപ്പുഴയില്‍ ആര്‍.ഡി.ഒ. എം.സി. റെജിലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. നെന്മണിക്കര പഞ്ചായത്ത്‌ അധികൃതര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പുഴയില്‍ മലിനജലം കലരുന്ന നെന്മണിക്കര കാച്ചക്കടവ്‌, ദേശീയപാതയോരം പാലിയേക്കര ടോള്‍പ്ലാസ എന്നിവിടങ്ങളിലാണ്‌ ആര്‍.ഡി.ഒ. പരിശോധന നടത്തിയത്‌.

manaliriver-1

തലോര്‍ പഴയ ദേശീയപാതയ്‌ക്കു സമീപം മാലിന്യം തള്ളുന്ന കായല്‍തോട്‌ പ്രദേശത്തും സംഘം പരിശോധനക്കെത്തി. കാച്ചക്കടവില്‍ കറുത്ത നിറത്തില്‍ വെള്ളത്തിന്‌ നിറം മാറ്റം സംഭവിച്ചതും വലിയ ആശങ്കയാണുണ്ടാക്കിയത്‌. തരിശുകിടക്കുന്ന പാടത്തെ പാഴ്‌ചെടികള്‍ അഴുകിയതാണ്‌ പുഴ വെള്ളത്തിലെ നിറംമാറ്റത്തിന്‌ കാരണമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ലെന്നും നേരത്തേ ആരോഗ്യ വകുപ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും പുഴയില്‍ കറുത്തനിറം കണ്ടതാണ്‌ നാട്ടുകാരെ ആശങ്കയിലാക്കിയത്‌. ജില്ലാ കലക്‌ടറുടെ നിര്‍ദേശപ്രകാരമാണ്‌ പരിശോധനയെന്നും അടുത്ത ദിവസം കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും ആര്‍.ഡി.ഒ. അറിയിച്ചു. നെന്മണിക്കര പഞ്ചായത്ത്‌ ഭരണസമിതിയംഗങ്ങളും പരിശോധന സംഘത്തോടൊപ്പമുണ്ടായിരുന്നു.

Thrissur
English summary
Thrissur local news RDO visits manalippuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X