Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരം; മഹാവിസ്മയത്തിന്റെ ഐതീഹ്യം, പൂരം വന്ന വഴിയും അറിയാം

കേരളത്തിലും പുറത്തുമായി ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളില്‍ ഒന്നാണ് തൃശൂര്‍ പൂരം. 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത് കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ്. തൃശൂര്‍ പൂരം കാണുന്നതിന് വേണ്ടി വിനോദ സഞ്ചാരികള്‍ അടക്കം എത്താറുണ്ട്. മേടം മാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്.

36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ മഹാവിസ്മയത്തിന്റെ ശില്‍പിയായി എ ഡി 1751 മുതല്‍ 1805 വരെ ജീവിച്ചിരുന്ന ശക്തന്‍തമ്പുരാനെയാണ്. ശക്തന്‍ തമ്പുരാന്‍ മരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നഗരത്തെ ആധുനികവല്‍ക്കരിച്ച് വികസിപ്പിക്കാനുള്ള ശക്തന്റെ തന്ത്രമായും ചരിത്രാന്വേഷികള്‍ പൂരത്തെ കാണുന്നുണ്ട്. തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്.

thrissur

ശക്തന്‍ തമ്പുരാന്‍ ഭരിച്ചിരുന്ന കാലത്ത് കേരളത്തില്‍ ഏറ്റവും പ്രശസ്തമായത് ആറാട്ടുപൂരമായിരുന്നു. പൂരങ്ങളുടെ പൂരമെന്ന് വിശേഷിപ്പിച്ചിരുന്ന ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളില്‍ നിന്ന് ദേവതകള്‍ എത്തുമായിരുന്നു. ഈ ലോകത്തെ എല്ലാ ദേവന്മാരും ദേവിമാരും ആറാട്ടുപുഴ പൂരത്തിന് എത്തുമെന്നാണ് വിശ്വാസം. തൃശൂരിന് ചുറ്റുമുള്ള എട്ട് ദേശങ്ങള്‍ ഈ പൂരത്തിലെ പങ്കാളികളായിരുന്നു.

എന്നാല്‍ ഒരു സമയത്ത് കനത്ത മഴയെ തുടര്‍ന്ന് ഈ ദേശങ്ങള്‍ക്ക് ആറാട്ടുപുഴ പൂരത്തിന് പങ്കടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇതില്‍ കോപിതനായ ആറാട്ടുപുഴയിലെ നാടുവാഴി ഈ ദേശങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു. ഈ വാര്‍ത്തയറിഞ്ഞ് കോപിഷ്ഠനായ ശക്തന്‍ തമ്പുരാന്‍ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ തൃശൂര്‍ പൂരം നടത്തിയെന്നാണ് ചരിത്രം.

ആദ്യകാലത്ത് മീനമാസത്തിലാണ് പൂരം ആഘോഷിച്ചിരുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനിയിലാണ് പൂരച്ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ് , വടക്കുന്നാഥ മൈതാനം പ്രകമ്പനം കൊള്ളിക്കുന്ന ഇലഞ്ഞിത്തറമേളം, ആചാരപൂര്‍വ്വമുള്ള തെക്കോട്ടിറക്കം, വാശിയോടെയുള്ള കുടമാറ്റം, അങ്ങനെയങ്ങനെ പൂരച്ചടങ്ങുകള്‍ നിരവധിയാണ്.

തൃശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളികളാണ് തിരുവമ്പാടിയും പാറമേക്കാവും. ഒരു കാലത്ത് മത്സരാടിസ്ഥാനത്തിലാണ് പൂരം ആഘോഷിച്ചിരുന്നതെങ്കിലും അതിരു കടന്ന വീറും വാശിയും പൂരം നടത്തിപ്പിനു തടസമായപ്പോള്‍ ഇരുകൂട്ടരും ധാരണയിലാകുകയായിരുന്നു. ഇന്ന് തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് പൂരം ആഘോഷിക്കുന്നത്.

കഥകളാലും ഐതിഹ്യങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന തൃശൂര്‍ പൂരത്തെ ലോകത്തിലെ ഏറ്റവും നയനമനോഹരമായ ഉത്സവക്കാഴ്ച എന്നാണ് യുനെസ്‌കോ വിശേഷിപ്പിച്ചത്. തൃശൂര്‍ പൂരത്തിന്റെ തലേ ദിവസം പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങള്‍ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകള്‍ തുടങ്ങിയ ചമയങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനു വയ്ക്കാറുണ്ട്.

പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളില്‍ കൊടികയറുന്നു. തന്ത്രി, മേല്‍ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാര്‍ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങില്‍ ആലിലയും മാവിലയും ചേര്‍ത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ തട്ടകക്കാര്‍ ആര്‍പ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയില്‍ പ്രതിഷ്ഠിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+