Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരി 3 തൃശൂർ താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പ്രൊഫഷണൽ കോളേജുകൾക്കും ബാധകം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർഥസക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കും.

പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം എന്നിവയ്ക്ക് മൂന്നിന് നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങി പറക്കുന്ന എല്ലാ കളിക്കോപ്പുകൾക്കും ജനു. മൂന്നിന് തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ച് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പോലീസിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.

 schoolnew-

ജില്ലാ കളക്ടർ കുട്ടനെല്ലൂർ ഗവ. കോളേജ് ഹെലിപാഡ് സന്ദർശിച്ചു

ജനു. മൂന്നിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി സുരക്ഷാ മുൻകരുതൽ കൈക്കൊള്ളുന്നതിന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ കുട്ടനെല്ലൂർ സി അച്ചുതമേനോൻ ഗവ.കോളേജ് ഹെലിപാഡ് സന്ദർശിച്ചു. ഹെലിപാഡ് പരിസരത്ത് സുരക്ഷയ്ക്ക് തടസമായ മൺകൂന, വൃക്ഷച്ചില്ലകൾ എന്നിവ നീക്കം ചെയ്യാൻ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാർ, പോലീസ്, റവന്യു, ഫയർഫോഴ്സ്, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ ജില്ലാ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

പ്രധാന മന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം ചേർന്നു

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിക്കാവശ്യമായ തയ്യാറെടുപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.

പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കാവശ്യമായ കുടിവെള്ളം , വളണ്ടിയർമാരുടെ സേവനം, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. അടുത്ത യോഗം 30 ന് ചേരാനും തീരുമാനിച്ചു.

കലക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ സബ്ബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, എഡിഎം ടി മുരളി, ജില്ലാ പോലീസ് മേധാവി അങ്കിത്ത് അശോകൻ, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം ) എം സി റെജിൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+