• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈവശം എംഡിഎംഎ; സിനിമ-സീരിയല്‍ നടന്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

തൃശൂര്‍: സിനിമ- സീരിയല്‍- ആല്‍ബം നടന്‍ ഉള്‍പ്പടെ രണ്ട് യുവാക്കള്‍ എം ഡി എം എയുമായി പിടിയിലായി. 5 ഗ്രാം എം ഡി എം യുമാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. കൊരട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്ത് വച്ച് തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയ പരിശോധനയിലാണ് യുവാക്കളെ കുടുക്കിയത്.

1

സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ പൊലീസ് വ്യാപകമായ പരിശോധനകള്‍ നടത്തിവരികയാണ്. മേലൂര്‍ വെട്ടുകടവ് പാലത്തിന് സമീപം വെച്ചു നടത്തിയ വാഹന പരിശോധനക്കിടെ യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടാലി മോനൊടി ചെഞ്ചേരി വളപ്പില്‍ വീട്ടില്‍ വിശ്വനാഥന്റെ മകന്‍ അരുണ്‍, മൂന്നുമുറി ഒമ്പതുങ്ങല്‍ അമ്പലപ്പാടന്‍ വീട്ടില്‍ കുമാരന്റെ മകന്‍ നിഖില്‍ എന്നിവരാണ് പിടിയിലായത്.

2

സണ്ണി ലിയോണിന്റേയും ദർശ ഗുപ്തയുടേയും വസ്ത്രം താരതമ്യം ചെയ്ത് പരിഹാസംസണ്ണി ലിയോണിന്റേയും ദർശ ഗുപ്തയുടേയും വസ്ത്രം താരതമ്യം ചെയ്ത് പരിഹാസം

അറസ്റ്റിലായ അരുണ്‍ ഏതാനും ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. പിടിയിലായ യുവാക്കള്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

3

ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന വിദേശ സംഘത്തെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.് ബാംഗ്ലൂര്‍ നഗരത്തില്‍ യലഹങ്ക ആസ്ഥാനമാക്കി അധോലോക ലഹരി വിപണനം നടത്തുന്ന സുഡാന്‍ സ്വദേശി ഫാരിസ് മൊക്തര്‍ ബാബികര്‍ അലി (29) എന്ന 'ഡോണ്‍' ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീന്‍ സ്വദേശി ഹസൈന്‍ (29) എന്നയാളുമാണ് പിടിയിലായത്.

4

കെഎസ്ആര്‍ടിസിയില്‍ ലാപ്‌ടോപ്പ് തുറന്ന യുവാവിന് നല്‍കേണ്ടി വന്നത് അധികത്തുക; സംഭവമിങ്ങനെകെഎസ്ആര്‍ടിസിയില്‍ ലാപ്‌ടോപ്പ് തുറന്ന യുവാവിന് നല്‍കേണ്ടി വന്നത് അധികത്തുക; സംഭവമിങ്ങനെ

ഇയാളില്‍ നിന്നും അതിമാരക മയക്കുമരുന്ന് 350 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. പാലസ്തീന്‍ സ്വദേശിയേയും പിടികൂടിയ മയക്കുമരുന്നും നിയമനടപടികള്‍ക്കായി ബാംഗ്ലൂര്‍ പോലീസിന് കൈമാറി. 2022 മെയ് മാസത്തില്‍ മണ്ണുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് 197 ഗ്രാം എം ഡി എം എയുമായി ചാവക്കാട് സ്വദേശി ബുര്‍ഹാനുദീന്‍ (26) എന്നയാളെ പിടികൂടിയിരുന്നു.

5

ചാവക്കാട്, കുന്നംകുളം മേഖലകളില്‍ മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ ലഹരിവിരുദ്ധ സ്‌ക്വാഡ് പോലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതില്‍, ഇയാള്‍ക്ക് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാന്‍ സ്വദേശിയാണെന്ന് വെളിപ്പെടുത്തുകയുണ്ടായി.

6

തുടര്‍ന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്ന സുഡാന്‍ സ്വദേശിയെ ബാംഗ്ലൂര്‍ യലഹങ്കയില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ ഇതിനുമുമ്പും പലതവണ വിദേശത്തു നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കടത്തി, വിതരണം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പഠനാവശ്യത്തിനായി 7 വര്‍ഷം മുമ്പാണ് സുഡാനില്‍ നിന്നും ഇയാള്‍ ഇന്ത്യയിലെത്തിയത്.

7

ഭാഗ്യം ഇന്ത്യക്കാരെയും കൊണ്ടേ പോകൂ; ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വീണ്ടും പ്രവാസി കോടിപതിഭാഗ്യം ഇന്ത്യക്കാരെയും കൊണ്ടേ പോകൂ; ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വീണ്ടും പ്രവാസി കോടിപതി

ഇതിനുശേഷം വിസ നടപടിക്രമങ്ങള്‍ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. വില്‍പ്പനക്കാരേയും ഇതിനുമുമ്പ് പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, മയക്കുമരുന്ന് കള്ളക്കടത്ത് ചെയ്യുന്നവരേയും, മൊത്തക്കച്ചവടം നടത്തുന്നവരേയും പിടികൂടുന്നത് അപൂര്‍വ്വമാണ്. അതിമാരക മയക്കുമരുന്ന് ഇനത്തില്‍ പെട്ട എം ഡി എം എ വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാനികളെയാണ് തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയിരിക്കുന്നത്.

Thrissur
English summary
Two people, including a movie serial actor, arrested in Thrissur with MDMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X