തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ; സിവില്‍ സ്‌റ്റേഷനില്‍ കടുത്ത നിയന്ത്രണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ. ആശങ്ക അകന്ന ശേഷം മറ്റു കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതി എന്നാണ് തീരുമാനം. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ അനുവദിച്ച അതിജീവന കിറ്റ് വിതരണം ജൂണ്‍ 15 വരെ നീട്ടിയിട്ടുണ്ട്. റേഷന്‍ കടകളില്‍ നിന്ന് ഇതുവരെ കിറ്റ് കൈപ്പറ്റിയിട്ടില്ലാത്തവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

V

ജില്ലയില്‍ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളില്‍ ഇനി പകുതി പേര്‍ മാത്രമേ ജോലിക്കുണ്ടാകൂ. ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറണമെന്നാണ് നിര്‍ദേശം. അവധിയുള്ള ദിവസങ്ങളില്‍ ജീവനക്കാര്‍ പുറത്തിറങ്ങരുത്. തിങ്കളാഴ്ച മുതല്‍ ശുചീകരണവും ബോധവല്‍ക്കരണവും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൊവ്വയും ബുധനും മാര്‍ക്കറ്റുകള്‍ അടച്ചിട്ട ശുചീകരിക്കും.

സൗദി അറേബ്യ കടുത്ത തീരുമാനത്തിന്; ഇത്തവണ ഹജ്ജില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യത, റിപ്പോര്‍ട്ട്സൗദി അറേബ്യ കടുത്ത തീരുമാനത്തിന്; ഇത്തവണ ഹജ്ജില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യത, റിപ്പോര്‍ട്ട്

വെള്ളിയാഴ്ച മാത്രം ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത്. പൊറത്തിശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മൂന്ന് പേര്‍ക്കാണ് രോഗം. കൂടാതെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനും രോഗമുണ്ട്. ജില്ല അടച്ചിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ടിഎന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

പ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായിപ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി

അമ്മയ്ക്ക് കൊറോണ രോഗമാണ്, രക്ഷിക്കണം... ആരും സഹായിക്കുന്നില്ല, കൈകൂപ്പി നടി ദീപിക സിങ്അമ്മയ്ക്ക് കൊറോണ രോഗമാണ്, രക്ഷിക്കണം... ആരും സഹായിക്കുന്നില്ല, കൈകൂപ്പി നടി ദീപിക സിങ്

Thrissur
English summary
Visitors entry restricted in Thrissur Civil Station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X