പോട്ട നാടുകുന്നിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
തൃശൂര്‍: നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്കു പിന്നില്‍ കാറിടിച്ചു കാര്‍യാത്രികരായ രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ സൈലന്റ് വാലി മരിയാപുരം ചുളക്കടവില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുസ്താഖ്(28), ഇരിങ്ങാലക്കുട നടവരമ്പ് ചാത്തംപ്പിള്ളി ബില്ലിയുടെ മകന്‍ ശ്രീരാഗ്(22) എന്നിവരാണു മരിച്ചത്. പോട്ട നാടുകുന്നില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം.
സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്
കാറോടിച്ച ഇരിങ്ങാലക്കുട കൈപ്പിള്ളി ശ്രീനിവാസന്റെ മകന്‍ ഹരിപ്രസാദിനെ ഗുരുതര പരുക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്തുനിന്നും ലീവിനെത്തിയ മുസ്താഖ് ഞായറാഴ്ച എറണാകുളത്തുള്ള സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങുംവഴിയാണ് അപകടം.

പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മുംതാസാണ് മരിച്ച മുസ്താഖിന്റെ അമ്മ. ആദില്‍ സഹോദരനാണ്. ജീജ ശ്രീരാഗിന്റെ അമ്മയും ശ്രീരാം സഹോദരനുമാണ്. ദേശീയപാതയ്ക്കരികിലും സര്‍വീസ് റോഡുകളിലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്യുന്നത് അപകടം വര്‍ധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചാലക്കുടി സൗത്ത് ജങ്ഷന് സമീപം സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ചു യുവാവു മരിച്ചു.












Click it and Unblock the Notifications