വയനാടില്‍ കനത്ത ആശങ്ക; 12 പേര്‍ക്ക് കൂടി കോവിഡ്
വയനാട്:വയനാട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി.

ജൂലൈ 9 ന് കര്‍ണാടകയില്‍ നിന്നെത്തിയ 62 കാരനായ കാക്കവയല്‍ സ്വദേശി, ജൂലൈ 10 ന് ഹൈദരാബാദില്‍ നിന്നെത്തിയ 33 വയസ്സ് പ്രായമുള്ള പനമരം സ്വദേശികളായ ദമ്പതികള്‍, ജൂണ്‍ 27 ന് ദുബായില്‍ നിന്നു വന്ന 54 വയസ്സുള്ള പുല്‍പ്പള്ളി സ്വദേശി, ബംഗളുരുവില്‍ നിന്നും ജൂലൈ 9, 10, 11, 13 തിയ്യതികളില്‍ ജില്ലയിലെത്തിയ 42 കാരനായ വെള്ളമുണ്ട സ്വദേശി, 24 വയസ്സുള്ള പിലാക്കാവ് സ്വദേശി, 39 കാരനായ പടിഞ്ഞാറത്തറ സ്വദേശി, 22 കാരനായ മുട്ടില്‍ സ്വദേശി , 21 വയസ്സുള്ള മുള്ളന്‍കൊല്ലി സ്വദേശി, അമ്പലവയല്‍ സ്വദേശി (27), എളുമണ്ണം സ്വദേശി (42), പുല്‍പ്പള്ളി സ്വദേശി (51)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Recommended Video
ജില്ലയില്‍ 3584 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 321 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 293 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3584 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11201 സാമ്പിളുകളില്‍ 9531 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9333 നെഗറ്റീവും 198 പോസിറ്റീവുമാണ്.
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരീച്ചത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ കൊവിഡ് ബാധയാണിത്. തലസ്ഥാനത്ത് മാത്രം ഇന്ന്് 201 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഒരാളാണ് മരണപ്പെട്ടത്. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47 വയസുള്ള നസീര്‍ ഉസ്മാന്‍കുട്ടിയാണ് മരണപ്പെട്ടത്. സൗദി അറേബ്യയില്‍ നിന്നും എത്തിയതാണ് ഇദ്ദേഹം.












Click it and Unblock the Notifications