Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ 15 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി; കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തിലാക്കും; നിലവിലുള്ളത് നാലെണ്ണം മാത്രം

കല്‍പ്പറ്റ: വയനാട്ടില്‍ പുതിയതായി അപ്‌ഗ്രേഡ് ചെയ്ത 15 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്കായുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ജില്ലകലക്ടര്‍ നിര്‍ദേശം നല്‍കി. പൊഴുതന, മേപ്പാടി, അമ്പലവയല്‍, വെളളമുണ്ട, എടവക, ചീരാല്‍, തൊണ്ടര്‍നാട്, ചെതലയം, കോട്ടത്തറ, പടിഞ്ഞാത്തറ, പാക്കം, ബേഗൂര്‍, കുറുക്കന്‍മൂല, വാഴവറ്റ, സുഗന്ധഗിരി എന്നീ ആരോഗ്യ കേന്ദ്രങ്ങളെയാണ് ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

മയക്കു മരുന്ന് മാഫിയ ജാഗ്രതൈ... ലഹരി വേട്ടയ്ക്ക് ആധുനിക സൗകര്യങ്ങൾ, കേസില്‍ ഉള്‍പ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്!!

കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ ഒ.പി സൗകര്യം ലഭിക്കും. മൂന്ന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാര്‍, ലാബ് സൗകര്യം എന്നിവയും ഉണ്ടാകും. നിലവില്‍ നൂല്‍പ്പുഴ,അപ്പപ്പാറ, പൂതാടി ,വെങ്ങപ്പള്ളി എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങലായി പ്രവര്‍ത്തിച്ചു വരുന്നത്. ഈ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ കെട്ടിടിനിര്‍മ്മാണത്തിന്റെ പ്രവൃത്തികള്‍ കാലതാമസം വരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Wayanad

കലക്‌ട്രേറ്റില്‍ വ്യാഴാഴ്ച ചേര്‍ന്ന ആര്‍ദ്രം മിഷന്‍ അവലോകനയോഗത്തിലാണ് വിഷയം വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ ഏ ആര്‍ അജയകുമാര്‍ നിര്‍മ്മാണപ്രവൃത്തികളുടെ ചുമതലയുള്ള ജില്ലാനിര്‍മ്മിതി കേന്ദ്രത്തിനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍മ്മിതി കേന്ദ്ര നിര്‍മാണം ഏറ്റെടുത്ത പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേകം യോഗം ചേരും. ഇതിനായി ഏറ്റെടുത്ത പ്രവര്‍ത്തികളുടെ ലിസ്റ്റ് സമര്‍പ്പിക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആകെയുള്ള 15 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ പാക്കം,ബേഗൂര്‍,കുറുക്കന്‍മൂല,വാഴവറ്റ,സുഗന്ധഗിരി എന്നീ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം പണിയേണ്ടതുണ്ട്. മറ്റിടങ്ങളില്‍ നിലവില്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ നവീകരണം ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിനായി വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി നിര്‍മ്മിതി കേന്ദ്ര സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഓരോ കേന്ദ്രങ്ങളിലും നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാരും ജനപ്രതിനിധികളും യോഗത്തില്‍ വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഏറ്റവുമധികം ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്ടില്‍ 15 കുടുംബാംരോഗ്യ കേന്ദ്രങ്ങള്‍ കൂടി വരുന്നതോടെ പകല്‍സമയത്ത് മുഴുവന്‍ സമയ ഒപി സജ്ജമാകും. ഇത് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+