• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മയക്കു മരുന്ന് മാഫിയ ജാഗ്രതൈ... ലഹരി വേട്ടയ്ക്ക് ആധുനിക സൗകര്യങ്ങൾ, കേസില്‍ ഉള്‍പ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്!!

  • By Desk

കോട്ടയം : മയക്ക് മരുന്ന് മാഫിയകളെ പിടികൂടുന്നതിനുള്ള ആധുനിക സംവിധാനങ്ങളൊരുക്കുന്നതിന് തയ്യാറെടുപ്പുകള്‍ ആരംഭച്ചതായി എക്‌സൈസ് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കോട്ടയം നഗരത്തില്‍ നിര്‍മ്മിച്ച എക്‌സൈസ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വകുപ്പിന്റെ പകുതിയിലേറെ ഓഫീസുകള്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തവും ഊര്‍ജസ്വലവു മാക്കുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് ഓഫീസുകള്‍ക്ക് നവീന കെട്ടിടങ്ങളും സൗകര്യങ്ങളും സജ്ജമാക്കുന്നത്.

കൊൽക്കത്ത മെട്രോയിൽ തീപ്പിടുത്തം; 11 പേർക്ക് പരിക്ക്, തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി!!

ലഹരി വസ്തുക്കളുടെ കടത്തലും വില്പനയും തടയുന്നതിന് പഴുതടച്ച ഇടപെടലുകളാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചു വരുന്നത്. പോലീസിന്റെയും ഇതര വകുപ്പുകളുടേയും സഹകരണത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളുടെയും സഹകരണവും ഉറപ്പു വരുത്താനുള്ള നീക്കത്തിലാണ്.

TP Ramakrishnan

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ,തൊഴിലാളി സംഘടനകള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, യുവജനമഹിളാ സംഘടനകള്‍ വ്യാപാരികള്‍ എന്നിവയ്ക്കു പുറമേ പൊതുജനങ്ങളും ലഹരി വേട്ടയില്‍ ശക്തമായ പിന്‍തുണ നല്‍കണമെന്ന് മന്ത്രി പറഞ്ഞു. ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വാര്‍ഡ് അയല്‍ക്കൂട്ടതല സമിതിയുടെ പ്രാദേശിക ഇടപെടല്‍ കാര്യക്ഷമമാക്കുമെന്നും വിദ്യാര്‍ത്ഥികളേയും യുവാക്കളേയും ലഹരിയുടെ പിടിയിലകപ്പെടാതെ സംരക്ഷിക്കുന്നതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കും പുതിയ കള്ള് ഷാപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നവ നിലനിറുത്തുക മാത്രമാണ് ചെയ്തിട്ടു ള്ളതെന്നും അദ്ദേഹം പറഞ്ഞു.

413 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച നാല് നില കെട്ടിട സമുച്ചയത്തില്‍ എക്‌സൈസ് വകുപ്പിന്റെ അഞ്ച് ഓഫീസുകളാണ് പ്രവര്‍ത്തിക്കുക. ഒന്നര വര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം) ഡി. രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. എ ജോസഫ്, കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു . എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതവും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ. അബ്ദുള്‍ കലാം നന്ദിയും പറഞ്ഞു.

English summary
Modern systems will be introduced to combat drug trafficking

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more