• search
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ 16,333 പേര്‍ ദുരിതാശ്വാസ ക്യാംപില്‍; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 235 സെന്റിമീറ്ററായി ഉയര്‍ത്തി

  • By desk

കല്‍പ്പറ്റ: വയനാട്ടില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 132 ആയി ഉയര്‍ത്തി. 4348 കുടുംബങ്ങളില്‍ നിന്നുള്ള 15785 പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. വൈത്തിരി താലൂക്കില്‍ 63, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 11, മാനന്തവാടി താലൂക്കില്‍ 58 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

ശക്തമായ മഴയെ തുടര്‍ന്നു മണ്ണിടിച്ചല്‍ ഭീഷണി രൂക്ഷമായി തുടരുന്ന വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കിയത്. മിക്ക ക്യാമ്പുകളും മഴ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് രണ്ടാമതും തുറക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായിക്കൊണ്ടിരിക്കുന്ന കുറിച്യര്‍ മല ഉള്‍പ്പെടുന്ന പൊഴുതനയില്‍ മാത്രം 70 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മൂന്ന് തവണയാണ് ഇന്നുയര്‍ത്തിയത്.

Banasura dam

ആദ്യം 180 സെന്റീമീറ്ററായും പിന്നീട് 210 ആയും ഏറ്റവുമൊടുവില്‍ വൈകിട്ട് ആറ് മണിയോടെ 235 ആയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രി തുടങ്ങിയ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ഗുരതരമായ അവസ്ഥയിലേക്കാണ് വയനാട് നീങ്ങുന്നത്. അതേസമയം, ക്യാമ്പിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കുമെന്നും അവരുടെ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത് ശുചീകരണ ഏകോപന സമിതി മുഖേന നിര്‍വ്വഹിക്കുമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു.

pinangod-pease-village

അധികം ആളുകളുള്ള ക്യാമ്പുകള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പലവട്ടം സന്ദര്‍ശിച്ചു കഴിഞ്ഞു. എന്നാല്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ടതുമായ ക്യാമ്പുകളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ക്യാമ്പുകളിലേക്കാവശ്യമായ നിത്യോപയോഗസാധനങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ ശേഖരിച്ചിട്ടുണ്ട്. ക്യാമ്പ് ഓഫീസര്‍മാര്‍ ജില്ലാ ദുരന്തനിവാരണ സെല്ലുമായി ബന്ധപ്പെട്ടാല്‍ ആവശ്യമുള്ളവ നല്‍കും. ദുരിതാശ്വാസ സാമഗ്രികള്‍ ഇപ്പോഴും ജില്ലാ കേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

panamaram river

പൊഴുതന ഭാഗത്ത് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളില്‍ ഭീതി പരത്തുന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ ഒഴികെയുളള വ്യാജ പ്രചരണങ്ങള്‍ തളളികളയണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വയനാട് മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2014
എം ഐ ഷാനവാസ് ഐ എൻ സി വിജയി 3,77,035 42% 20,870
സത്യൻ മൊകേരി സി പി ഐ രണ്ടാമൻ 3,56,165 39% 0
2009
എം ഐ ഷാനവാസ് ഐ എൻ സി വിജയി 4,10,703 50% 1,53,439
അഭിഭാഷകൻ. എം. റഹ്മത്തുള്ള സി പി ഐ രണ്ടാമൻ 2,57,264 31% 0

Wayanad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

English summary
16,333 people in relief camps in Wayanad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more