• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആനത്താര വിഷയത്തില്‍ വീണ്ടും സുപ്രീംകോടതി ഇടപെടല്‍; റിസോര്‍ട്ടുകളുടെ അതിരുകളിലെ വേലികള്‍ നീക്കം ചെയ്യണമെന്ന്

  • By Desk

കല്‍പ്പറ്റ: ആനത്താര വിഷയത്തില്‍ വീണ്ടും സുപ്രീംകോടതിയുടെ ഇടപെടല്‍. വയനാടിനോടു ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയില്‍ മാത്രം ആനത്താരകളില്‍ അനധികൃതമായി നിര്‍മിച്ച 27 റിസോര്‍ട്ടുകള്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. ദേശീയവ്യാപകമായാണ് സുപ്രീംകോടതി വിവിധ പുറപ്പെടുവിച്ചതെങ്കിലും മറ്റിടങ്ങളില്‍ നിയമം നടപ്പില്‍ വന്നിട്ടില്ല.

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!

ഏറ്റവുമൊടുവിലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പ്രധാന ആനത്താരകളോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളുടെയും മറ്റ് നിര്‍മ്മിതികളുടെയും അതിരുകളിലെ വൈദ്യുത, മുള്ളുവേലികള്‍ നീക്കം ചെയ്യണം. ആനകളുടെ സൈ്വര്യവിഹാരത്തിനും സംരക്ഷണത്തിനുമാണ് വിധിക്ക് പിന്നിലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും, മറ്റ് വിദഗ്ധരും വിലയിരുത്തുന്നത്. ആനകളുടെ സഞ്ചാരപഥമായ ആനത്താരകളില്‍ കാട്ടാനകള്‍ ഷോക്കേറ്റ് ചെരിയുന്നതും, പരിക്കേല്‍ക്കുന്നതും ഒഴിവാക്കാന്‍ സുപ്രീംകോടതിയുടെ ഈ വിധി ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.

ഈ വിധിയും രാജ്യത്തുടനീളമുള്ള ആനത്താരകളിലെ റിസോര്‍ട്ടുകള്‍ക്ക് ബാധകമാവുമെങ്കിലും എത്രത്തോളം നടപ്പിലാവുമെന്നറിയില്ല. വന്യജീവി സംരക്ഷണ രംഗത്തെ ചില സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, അബ്ദുല്‍നാസര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞദിവസം ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതം കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള ദേശീയോദ്യാനങ്ങള്‍, സത്യമംഗലം ബിആര്‍ടി വനം കേരളത്തിലെ വയനാട് വന്യജീവി സങ്കേതവം എന്നിവയുള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലമാണ് പ്രധാന ആനത്താരകളായി കണക്കാക്കുന്നത്.

അതുകൊണ്ട് തന്നെ ഈ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ തന്നെയാണ് രാജ്യത്ത് ഏറ്റവുമധികം ആനത്താരകളുള്ളത്. ശശിമല-പാതിരി-ചെറിയമല-ബ്രഹ്മഗിരി, പേരിയ-കൊട്ടിയൂര്‍, തിരുനെല്ലി-കുതിരക്കോട് എന്നിവയാണ് വയനാട്ടിലെ പ്രധാന ആനത്താരകള്‍. ഈ പ്രദേശങ്ങളില്‍ കെ ഡി ടി ഡിയുടെ ഹോട്ടലടക്കം ഉള്‍പ്പെടുന്നുണ്ടെന്നതാണ് വസ്തുത. അതേസമയം, ഈ ആനത്താരകള്‍ സ്വതന്ത്രമാക്കുന്നതിനായി സ്വകാര്യ സ്ഥലങ്ങള്‍ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

തിരുനെല്ലി- കുതിരക്കോട് സഞ്ചാരപഥത്തില്‍ തിരുളുകുന്ന്, വലിയഹെജമാടി, പുലയന്‍കൊല്ലി, കോട്ടപ്പടി എന്നിവിടങ്ങളിലായി സ്വകാര്യ കൈവശത്തിലായിരുന്നതില്‍ ഏകദേശം 50 ഏക്കര്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംസ്ഥാന വനം-വന്യജീവി വകുപ്പിനു കൈമാറിയിരുന്നു. വയനാട്ടിലും നിരവധി റിസോര്‍ട്ടുകള്‍ ആനത്താര മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിധി പൂര്‍ണമായി നടപ്പിലായാല്‍ ഈ റിസോര്‍ട്ടുകളും അടച്ചിടേണ്ടി വരും.

Wayanad

English summary
'Anathara' issue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more