വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; സൈറണുകള്‍ സ്ഥാപിച്ചു, മഴ ശക്തമായാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഡാം തുറക്കാനും തീരുമാനം!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ കനത്തമഴയില്‍ ബാണാസുരസാഗര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണം നിലനില്‍ക്കെ വീണ്ടും വര്‍ഷകാലമെത്തിയ സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളുമായി അധികൃതര്‍. കനതമഴയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കളാണ് ഡാം അധികൃതര്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കിയത്.

<strong><br> ശുചീകരണത്തിന് ഫണ്ട് നല്‍കിയില്ല; പ്രതിപക്ഷം കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ ഉപരോധിച്ചു</strong>
ശുചീകരണത്തിന് ഫണ്ട് നല്‍കിയില്ല; പ്രതിപക്ഷം കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ ഉപരോധിച്ചു

അതേസമയം, കനത്തവേനലില്‍ ബാണാസുരസാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളെല്ലാം ഇപ്പോഴും വരള്‍ച്ചയുടെ പിടിയിലാണ്. വരുംദിവസങ്ങളില്‍ മഴ ശക്തമായി പെയ്താല്‍ മാത്രമെ ഈ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം നിറയുകയുള്ളു. എന്നാലും മഴക്കാലത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ പെയ്താല്‍ ഡാമില്‍ ജലനിരപ്പുയരും. ഈ സാഹചര്യത്തില്‍ കൂടിയാണ് ജനങ്ങളുടെ പരിഭ്രാന്തിയകറ്റാന്‍ ശക്തമായ മുന്നൊരുക്കങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുള്ളത്.

Bnasura Dam

ഇനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മുന്നോടിയായി മൂന്ന് തവണ സൈറണ്‍ മുഴക്കും. ഇതൊടൊപ്പം തന്നെ മഴയുടെ തുടക്കത്തില്‍ ഡാം നിറക്കേണ്ടതില്ലെന്ന കേന്ദ്ര വാട്ടര്‍ കമ്മീഷറുടെ ഉത്തരവ് പാലിക്കാനും തീരുമാനമായിട്ടുണ്ട്. ഇതൊടൊപ്പം തന്നെ അണക്കെട്ടില്‍ ബ്ലു,ഓറഞ്ച്,റെഡ് അലര്‍ട്ട് വാട്ടര്‍ ലെവല്‍ നിജപ്പെടുത്തിയിട്ടുണ്ട്.

മഴ തുടങ്ങിയാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധിച്ച് അധിക ജലം തുറന്നുവിടാനാണ് തീരുമാനിച്ചിട്ടുള്ളത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേള്‍പ്പിക്കുന്ന വലിയ സൈറണാണ് ഡാമിനടുത്ത് സ്ഥാപിച്ചിട്ടുള്ളത്. മഴ കുറവാണെങ്കിലും ഏതു സമയത്തും പ്രളയം ഉണ്ടാകാമെന്ന രീതിയില്‍ തന്നെ ജാഗ്രത പാലിക്കാനാണ് ഡാം അധികൃതര്‍ക്ക് മുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലടക്കം ഡാം തുറന്നത് കാരണമായി കണ്ടെത്തിയിരുന്നു.

വയനാട്ടിലാണെങ്കില്‍ ബാണാസുരസാഗര്‍ ഡാം മുന്നറിയിപ്പൊന്നുമില്ലാതെ അര്‍ധരാത്രിയില്‍ തുറന്നുവിട്ടതോടെ വെള്ളം കയറി നിരവധി വീടുകളും ചെറുകിട വ്യവസായ യൂണിറ്റുകളും വെള്ളത്തിനടിയിലായിരുന്നു. പനമരം പുഴയടക്കം കരകവിഞ്ഞൊഴുകി വന്‍ നാശനഷ്ടങ്ങളുമുണ്ടായിരുന്നു. ഇക്കാര്യത്തിലെല്ലാം പ്രതികൂട്ടിലായത് ഡാം അധികൃതരായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡാം അധികൃതരുടെ വര്‍ഷകാലം തുടങ്ങിയ ഉടനുള്ള ഈ മുന്നൊരുക്കങ്ങള്‍.

Wayanad
English summary
Banasura sagar dam will open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X