Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് പികെ ജയലക്ഷ്മി ഡിസിസി അധ്യക്ഷയാകും? ഐ ഗ്രൂപ്പിന് നെഞ്ചിടിപ്പ്.. 15 ഓളം പേർ പുറത്തേക്ക്

വയനാട്; ജില്ലാ പുന;സംഘടന നടപ്പാകുമെന്ന് ഉറപ്പായതോടെ കസേരയ്ക്കായുള്ള ചരടുവലികൾ ഇതിനോടകം തന്നെ നേതാക്കൾ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ പതിവിൽ നിന്ന് വിപരീതമായി ഗ്രൂപ്പ് വീതം വെയ്പ്പുകൾ ഉണ്ടാകില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഭാരവാഹികളുടെ എണ്ണവും വെട്ടിക്കുറക്കും. ഇതോടെ പല അപ്രതീക്ഷിത പേരുകളും ഉയർന്ന് വരുമെന്നും പല പേരുകളും തഴയപ്പെടുമെന്നും കണക്കാക്കുന്നുണ്ട്.അതേസമയം ഐ ഗ്രൂപ്പ് ഭരിക്കുന്ന വയനാട് ജില്ലയിൽ ഭാരവാഹിത്വം നേടിയെടുക്കാനുള്ള പോരാട്ടം ഇതിനോടകം തന്നെ നേതാക്കൾ ആരംഭിച്ചിട്ടുണ്ട്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

 1

പ്രസിഡന്റും നാല് വൈസ് പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും ട്രഷററും ഉൾപ്പെടുന്നതാണ് നിലവിലെ ഡിസിസി. എന്നാൽ പുതിയ ഡിസിസിയിൽ 15 അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂവെന്നാണ് സൂചന. നിർദ്ദേശം കർശനമായി നടപ്പാക്കിയാൽ പല പ്രമുഖരും പുറത്താകുമെന്ന കാര്യത്തിൽ തർക്കമില്ല.

 2

നിലവിലെ ഡിസിസി അധ്യക്ഷൻ ഐ ബാലകൃഷ്ണനാണ്. ഇദ്ദേഹം ഐ ഗ്രൂപ്പുകാരനാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. നിലവിൽ 14 ജില്ലാ അധ്യക്ഷൻമാരേയും മാറ്റാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. അങ്ങനെയായാൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബാലകൃഷ്ണനും പുറത്താകും. മാത്രമല്ല ഇരട്ട പദവി നടപ്പാക്കേണ്ടതില്ലെന്നാണ് പുതിയ തിരുമാനം..

 3

ഗ്രൂപ്പ് വടംവലികൾക്ക് പൂട്ടിടുമെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഡിസിസി അധ്യക്ഷ പദവി തങ്ങൾക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ്. ഡിസിസി വൈസ് പ്രസിഡന്റ് എം എ ജോസറ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെകെ അബ്രഹാം, ടിജെ ഐസക്, ജനറൽ സെക്രട്ടറിമാരായ ബിനു തോമസ്, സിൽവി തോമസ് എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പിൽ നിന്നും ഉയരുന്നത്.

4

എന്നാൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പരിഗണന ലഭിച്ചില്ലേങ്കിൽ എ ഗ്രൂപ്പിൽ നിന്നും ചില നേതാക്കൾക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. മുൻ മന്ത്രി കൂടിയായ പികെ ജയലക്ഷ്മി., ഡിസിസി സെക്രട്ടറിമാരായ പിഡി സജി, കെഇ വിനയൻ , ശ്രീകാന്ത് പട്ടയൻ എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പിൽ നിന്ന് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവർ.

 5

ഇത്തവണ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിർദ്ദേശം രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നിരുന്നു. എറണാകുളം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ സ്ത്രീകളെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകണ്ട്. അങ്ങനെയെങ്കിൽ ജയലക്ഷ്മിക്ക് അധ്യക്ഷ പദവി ലഭിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല.

6

മാത്രമല്ല പട്ടികജാതി വർഗ പ്രതിനിധിക്ക് സീറ്റ് നീക്കിവെച്ചാൽ ജയലക്ഷ്മിയ്ക്ക് തന്നെയാകും സാധ്യത. എന്നാൽ അധ്യക്ഷ പദം ഏറ്റെടുക്കാൻ താത്പര്യമില്ലെന്നതാണത്രേ ജയലക്ഷ്മിയുടെ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത കൊണ്ട് താൻ നട്ടം തിരിയുകയാണെന്നും അതിനിടയിൽ ഡിസിസിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ആവില്ലെന്നും അവർ പറയുന്നു.

ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+