വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലാ ആശുപത്രിയിലെ ശൗചാലയം അടച്ചുപൂട്ടിയിട്ട് ഒരാഴ്ച പിന്നിട്ടു: അത്യാഹിതവിഭാഗത്തിലെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയിലെ ശൗചാലയം അടച്ചുപൂട്ടിയിട്ട് ഒരാഴ്ച പിന്നിടുന്നു. അത്യാഹിതവിഭാഗത്തിലെ ശൗചാലയമാണ് അടച്ചിട്ടിരിക്കുന്നത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ഒരുപോലെ ദുരിതത്തിലായി. പ്രതിഷേധം ശക്തമായിട്ടും ശൗചാലയം തുറക്കാന്‍ ഇതുവരെ ജില്ലാ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. നിസാര കാരണങ്ങളുടെ പേരിലാണ് ശൗചാലയം പൂട്ടിയതെന്നാണ് ഏറെ കൗതുകം. കെട്ടിടത്തിനു മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതുകൊണ്ടാണ് ശൗചാലയം ആശുപത്രി അധികൃതര്‍ പൂട്ടിയതെന്ന് പറയുമ്പോഴും ഇത് മനഷ്യവകാശ ലംഘനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മനുഷ്യന്റെ മൗലികാവകാശത്തെ നിഷേധിക്കുന്ന പ്രവര്‍ത്തനമാണ് ശൗചാലയം പൂട്ടിയതിലൂടെ അത്യാഹിത വിഭാഗത്തിലെ രോഗികളോട് ആശുപത്രി അധികൃതര്‍ കാണിക്കുന്നതെന്നാണ് ആശുപത്രിയിലെത്തുന്നവര്‍ ഒരു പോലെ പറയുന്നത്. അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന ഭൂരിഭാഗം രോഗികളുടെയും അവസ്ഥ ദയനീയമായിരിക്കും. എഴുന്നേറ്റ് നടക്കണമെങ്കില്‍ പോലും പരസഹായം വേണ്ടവരാണിവര്‍. അവരുടെ നേരെയാണ് ആശുപത്രി അധികൃതര്‍ ഈ മൗലികാവകാശ ലംഘനം നടത്തിയിരിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റണമെങ്കില്‍ പോലും അത് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

news

ആകെയുള്ള ഒരു ശൗചാലയം കഴിഞ്ഞ ഒരാഴ്ചയായി പൂട്ടിയിട്ടതോടെ സ്ട്രച്ചറിലും വീല്‍ചെയറിലും പ്രാഥമികാവശ്യം നിറവേറ്റാന്‍ രോഗികളെയും കൊണ്ട് കൂട്ടിരിപ്പുകാര്‍ ഓടുന്നത് ജില്ലാ ആശുപത്രിയിലെ നിത്യകാഴ്ചയായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കേണ്ട അടിയന്തര സാഹചര്യം വരുമ്പോള്‍ രോഗികളും കൂട്ടിരിപ്പുകാര്‍ക്കും അമ്പതും നൂറും മീറ്റര്‍ ദൂരം മാറി പൊതു ശൗചാലയങ്ങളെയാണ് ആശ്രയിച്ചുവരുന്നത്. അടിയന്തരമായി ശൗചാലയം തുറന്ന് നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

Wayanad
English summary
Toilets are closed in Wayanad district hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X