Get Updates
Get notified of breaking news, exclusive insights, and must-see stories!

നരഭോജി കടുവയെ തിരിച്ചറിഞ്ഞു, തിരയാന്‍ കുങ്കിയാനയെത്തി, ജനവാസ മേഖലയില്‍ തന്നെയെന്ന് സൂചന

കല്‍പ്പറ്റ: വാകേരിയില്‍ യുവാവിനെ കൊന്ന നരഭോജി കടുവയെ തിരയാന്‍ കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങയില്‍ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. മറ്റൊരു കുങ്കിയാനയെ കൂടി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രജീഷ് എന്ന യുവാവിനെ നരഭോജി കടുവ കൊന്നത്. കടുവയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 13 വയസ്സുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അതേസമയം കടുവയെ വെടിവെച്ച് കൊല്ലുകയെന്ന ദൗത്യമാണ് ഇപ്പോള്‍ ദൗത്യസംഘത്തിനുള്ളത്. സുല്‍ത്താന്‍ ബത്തേരിയിലെ മൂടക്കൊല്ലി പ്രദേശം ആകെ നിശബ്ദതയിലാണ്. ഉറക്കെ ശബ്ദമുണ്ടാക്കിയാല്‍ പോലും കടുവയെ വെടിവെച്ച് കൊല്ലുകയെന്ന ദൗത്യത്തിന് തടസ്സമാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ജോലിയെടുക്കാനും കുട്ടികളെ സ്‌കൂളില്‍ അയക്കാനുമാവാത്ത സ്ഥിതിയാണ് ഉള്ളത്.

wayanad-tiger-attack

പുല്ലരിയാന്‍ പോലും പേടിയാണ് ഇവിടെയുള്ളവര്‍ക്ക്. വനംവകുപ്പ് വന്‍ സന്നാഹങ്ങളുമായി കടുവയെ തേടി തിരച്ചില്‍ നടത്തുമ്പോഴും വീണ്ടും കടുവ സമീപത്തെ വീട്ടിലെത്തി കോഴികളെ പിടിച്ചിരിക്കുകയാണ്. ഇതാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. വീണ്ടും സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. വന്യമൃഗ ശല്യം കാരണം നിരവധി കുടുംബങ്ങളാണ് ഇവിടെ ഭൂമിയും ജീവനോപാധിയും കിട്ടിയ കാശിന് വിറ്റ് കുടിയൊഴിഞ്ഞ് പോയത്.

അതേസമയം കടുവ ജനവാസ മേഖലയില്‍ തന്നെ തുടരുന്നുവെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. ആനകളെ ഉപയോഗിച്ച് കടുവയെ ഒളിസ്ഥലത്ത് നിന്ന് പുറത്തെത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരുന്നുണ്ട്. ക്യാമറ ട്രാപ്പില്‍ കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

വനംവകുപ്പ് നിയോഗിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം കടുവ കൂടിന് തൊട്ടടുത്ത് വരെയെത്തിയിരുന്നു. കടുവ സെന്‍സസിലെ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞത്. പ്രായം വളരെ കൂടിയ കടുവയായതിനാല്‍ പരിക്കുകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടോയെന്നും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+