കാട്ടാന ഇറങ്ങി എല്ലാം നശിപ്പിക്കും, പിന്നാലെ കാട്ടുപന്നിയും, വയനാട്ടിലെ കര്‍ഷകര്‍ക്ക് ഇത് കഷ്ടകാലം
പനമരം: വയനാട്ടില്‍ വന്യമൃഗങ്ങള്‍ എന്തോ കര്‍ഷകരോട് വലിയ ദേഷ്യമാണെന്ന് തോന്നുന്നു. കാട്ടാന ഇറങ്ങി നടത്തുന്ന തേര്‍വാഴ്ച്ചയ്ക്ക് പുറമേ കാട്ടുപന്നിയും അതിന്റെ രോഷം തീര്‍ക്കുകയാണ്. നെല്‍ക്കര്‍ഷകര്‍ക്ക് സര്‍വതും നഷ്ടപ്പെടുന്ന കാഴ്ച്ചയാണ് ജില്ലയില്‍ ഉള്ളത്. പനമരം മേഖലയിലെ നെല്‍പ്പാടങ്ങളിലെല്ലാം കര്‍ഷകരുടെ കണ്ണീര്‍ വീണിരിക്കുകയാണ്. വന്യമൃഗങ്ങള്‍ തമ്മില്‍ കൃഷി നശിപ്പിക്കാന്‍ മത്സരമാണ്.
ഇതിനിടയില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കര്‍ഷകര്‍. പാടശേഖരങ്ങളില്‍ നെല്‍ക്കൃഷി വിളവെടുപ്പ് അടുത്തെത്തിയതോടെ കൃഷി ഒന്നാകെ തിന്നുതീര്‍ക്കാന്‍ കാട്ടാനയും കാട്ടുപന്നിയും തമ്മില്‍ മത്സരമാണ്. കാട്ടാനയും കാട്ടുപന്നിയും മാത്രമല്ല, നിരവധി വന്യമൃഗങ്ങളാണ് കര്‍ഷകരുടെ കണ്ണീരിന് കാരണമായിരിക്കുന്നത്. മാന്‍, മയില്‍, എലി, പക്ഷികള്‍ എന്നിങ്ങനെ നീളുന്നു ജീവികളുടെ എണ്ണം.

കാട്ടുപന്നി മൂലം കൃഷിനശിക്കാത്ത വയല്‍പ്രദേശം ജില്ലയില്‍ എന്ന് തന്നെ പറയാം. കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് പനമരം വലിയ പുഴയോട് ചേര്‍ന്ന പുഞ്ചവയല്‍ പാടശേഖരത്തിലെ ഭിന്നശേഷിക്കാരനായ വ്യക്തിയുടെ പാട്ടത്തിനെടുത്ത 28 ഏക്കറില്‍ രണ്ടരയേക്കര്‍ കൃഷി കാട്ടാന നശിപ്പിച്ചിരുന്നു. ഇതെല്ലാം നെല്‍ക്കൃഷിയായിരുന്നു. എന്നാല്‍ കാട്ടാന ബാക്കിവെച്ച കൃഷി കാട്ടുപന്നികള്‍ എത്തിയാണ് നശിപ്പിച്ചത്. കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികള്‍ കൃഷി ഭൂമിയില്‍ യാതൊന്നും ബാക്കി വെക്കാത്ത സാഹചര്യമാണ് ഉള്ളത്.
കാട്ടുപന്നികള്‍ നെല്ലില്‍ കിടന്ന് ഉരുണ്ടതോടെയാണ് എല്ലാം നശിച്ചത്. കൂട്ടത്തോടെയാണ് ഇവ എത്തുന്നത്. പന്നി തിന്നതിന് ശേഷമുള്ള നെല്ല് പൂര്‍ണമായും കൊഴിഞ്ഞുവീഴുകയാണ്. ഇവ കൊഴിച്ചില്‍ കൂടുതലുള്ള നെല്ലാണ്. പ്രദേശത്തെ നെല്‍പ്പാടങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന തോടുകളും കാട്ടാനക്കൂട്ടം തകര്‍ത്തിരിക്കുകയാണ്.
അതുകൊണ്ട് പാടങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല. നല്ലൊരു തുക നല്‍കാതെ ഇത് സാധ്യമാകില്ല. പാതിരി സൗത്ത് സെക്ഷനിലെ മണല്‍വയല്‍ ഭാഗത്ത് നിന്നാണ് കാട്ടുപന്നികളും കാട്ടാനക്കൂട്ടവുമെല്ലാം ഇറങ്ങുന്നത്. അതേസമയം മിക്ക കര്‍ഷകരും വന്യമൃഗ ഭീഷണിയെ തുടര്‍ന്ന് പലയിടത്തും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ ഇവ ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് കൃഷി തേടി പോകുന്നത്.












Click it and Unblock the Notifications