10 ദിവസമായി കടുവ കൂട്ടില്‍, നട്ടംതിരിഞ്ഞ് വനംവകുപ്പ്; നെയ്യാറിലേക്ക് മാറ്റുന്നത് വരെ കഷ്ടപ്പാടുകള്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഇരുളത്ത് കൂട്ടിലായ കടുവയെ കൊണ്ട് വനംവകുപ്പ് നട്ടംതിരിയുന്നു. പത്ത് ദിവസമായി കടുവ ഇതേ കൂട്ടില്‍ തന്നെ തുടരുകയാണ്. വനംവകുപ്പിന് ഇങ്ങനെ ഒരു പ്രശ്നം മുമ്പുണ്ടായിട്ടില്ല. മുമ്പ് വയനാട്ടില്‍ കൂട്ടിലായ ഒരു കടുവയും ഇത്രയും ദിവസം കൂട്ടില്‍ കിടന്നിട്ടില്ല. കടുവയെ നെയ്യാറിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനമായതാണ്.
എന്നാല്‍ ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. അതാണ് വനംവകുപ്പിന് ഏറ്റവും പ്രശ്നമായി മാറിയിരിക്കുന്നത്. ഉത്തരവ് ഉടനെ എത്തുമെന്ന പ്രതീക്ഷയിലാണെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞു. ജൂണ്‍ മാസം 23നാണ് ഇരുളത്തെ വിറപ്പിച്ച കടുവ കൂട്ടിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലാണ് ഈ കടുവയുള്ളത്.

അതേസമയം കടുവയ്ക്ക് ആവശ്യമായ ഭക്ഷണം അടക്കം കൂട്ടില്‍ എത്തിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൂട് വൃത്തിയാക്കലും ഭക്ഷണം കൊടുക്കുന്നതുമെല്ലാം വലിയ വെല്ലുവിളിയാണ്. എത്രയും പെട്ടെന്ന് ഇവയെ നെയ്യാറിലേക്ക് മാറ്റാനുള്ള ഉത്തരവ് വന്നില്ലെങ്കില്‍ വനംവകുപ്പിന് ബുദ്ധിമുട്ട് ഇനിയും അനുഭവിക്കേണ്ടി വരും. കുടവയെ തുറന്നുവിടാന്‍ എന്തായാലും സാധിക്കില്ല.
അതുകൊണ്ട് കൂട് വൃത്തിയാക്കുക അങ്ങേയറ്റം ദുഷ്കരമായ കാര്യമാണ്. ബത്തേരിയിലെ കുപ്പാടിയിലുള്ള പരിചരണ കേന്ദ്രത്തില്‍ നിലവില്‍ 7 കടുവകളാണ് ഉള്ളത്. അവിടേക്ക് ഇനിയും കടുവയെ എത്തിക്കാന്‍ സാധിക്കില്ല. മൃഗശാലകളിലേക്കും കടുവയെ മാറ്റാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. അതുകൊണ്ടാണ് നെയ്യാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സ്റ്റേഷന് പരിസരത്തേക്ക് ആളുകളെ കടത്തിവിടുന്നുമില്ല ഇപ്പോള്‍. എല്ലാം കടുവയുള്ളത് കൊണ്ടാണ്.
തിരുനെല്ലിയില്‍ കാട്ടാനപ്പേടി
തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. ഇവിടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. തോല്‍പ്പെട്ടി, അരണപ്പാറ, അരമംഗലം, കാളങ്കോട്, എരുവക്കി, ഗുണ്ടികപ്പറമ്പ്, അപ്പപ്പാറ, കാരമാട്, ചേകാടി കാജഗഡി, തൃശ്ശിലേരി മുത്തുമാരി ഭാഗങ്ങളിലാണ് ആനശല്യം രൂക്ഷമായിരിക്കുന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് വരെ ആന മറിച്ചിട്ടു.
വീട്ടുകാര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് ആനയെ കണ്ടത്. അതേസമയം വനപാലകര്‍ എത്തി പടക്കംപൊട്ടിച്ചാണ് ആനയെ തുരത്തിയത്. കഴിഞ്ഞ ദിവസം അപ്പപ്പാറയിലും ആന വീടിനുമുന്നിലെത്തിയ തീറ്റപ്പുല്ല് നശിപ്പിച്ചിരുന്നു. കന്നുകാലികള്‍ക്ക് നല്‍കാനായി ഇവിടെ സൂക്ഷിച്ച പുല്ലാണ് നശിപ്പിച്ചത്. ഇവയില്‍ ഭൂരിഭാഗവും തിന്ന കാട്ടാന ബാക്കിയുള്ളവ ചവിട്ടിനശിപ്പിക്കുകയായിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications