Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവയെ കണ്ടെത്തണം, പിടിക്കണം, ഉറപ്പിച്ച് വനംവകുപ്പ്; 5 ക്യാമറകള്‍ തയ്യാര്‍

പുല്‍പ്പള്ളി: വയനാട്ടിലെ പുല്‍പ്പള്ളിയിലെ പാടിച്ചിറയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ ഉറച്ച് വനംവകുപ്പ്. പാടിച്ചിറയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് നാട്ടുകാരെ കടുവ വിറപ്പിക്കുന്നത്. ഇവയെ കണ്ടെത്താനായി വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. പാടിച്ചിറ-സീതാമൗണ്ട്, പാടിച്ചിറ ലൂര്‍ദ്കുന്ന്, തറപ്പത്തുകവല-ചൂനാട്ട് കവല എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ അഞ്ച് ക്യാമറകളാണ് സ്ഥാപിച്ചത്.

അതേസമയം ക്യാമറകള്‍ സ്ഥാപിച്ചതെല്ലാം മുമ്പ് കടുവയെ കണ്ടെന്ന് പറയുന്ന സ്ഥലങ്ങളിലാണ്. അതേസമയം വേണമെങ്കില്‍ രണ്ട് ദിവസത്തിന് ശേഷം ക്യാമറ മാറ്റി സ്ഥാപിക്കാമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വിവിധ തോട്ടങ്ങളിലെല്ലാം കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

wyd-tiger

കടുവ ഇവിടെ അടുത്തുള്ള റോഡ് മുറിച്ചുകടന്നതിന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകാനും കര്‍ഷകര്‍ പറമ്പിലിറങ്ങാനും ഭയക്കുന്നു. പാല്‍ അളക്കാനും റബ്ബര്‍ ടാപ്പിംഗിനും കാപ്പി വിളവെടുപ്പിനും ആളെ കിട്ടാത്ത അവസ്ഥയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു.

നേരത്തെ പാടിച്ചിറ കുന്നിലും പരിസര പ്രദേശങ്ങളിലും കടുവയെ കുഞ്ഞുങ്ങളോടൊപ്പം കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകര്‍ നാട്ടുകാരോടൊപ്പം പരിശോധന നടത്തിയത്. ഇവിടെയുള്ള നിരവധി തോട്ടങ്ങള്‍ കാടുമൂടി കിടക്കുകയാണ്. ഇവിടെ കാട്ടാന നിന്നാല്‍ പോലും കാണാനാവാത്ത വിധത്തിലാണ് കാട് വളര്‍ന്നിരിക്കുന്നത്.

കടുവ മാത്രമല്ല കാട്ടുപന്നികള്‍ അടക്കമുള്ളവ ഇവിടങ്ങളില്‍ താവളമാക്കിയിട്ടുണ്ട്. കടുവ സാന്നിധ്യത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രാത്രി സമയങ്ങളില്‍ വീടുകളുടെയും പുറത്ത് ലൈറ്റിടണമെന്നും പഞ്ചായത്ത് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+