വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിത കേരളം രണ്ടാഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; വയനാട്ടിലെ 26 തോടുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ജില്ലയിലെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹരിത നിയമാവലി കൈ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മാലിന്യ നിര്‍ മ്മാര്‍ജ്ജനത്തിന് ശുചിത്വ ബോധവത്ക്കരണം ശക്തമാക്കണമെന്നും, കുട്ടികളിലൂടെ ഹരിത നിയമാവലിയുടെ പ്രചാരണം ശക്തമാക്കണമെന്നും, ഹരിത കേരള ദൗത്യത്തിന്റെ വിജയത്തിനായി എല്ലാവരും സഹ കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഹരിതകേരള മിഷന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ജലസംഗമം ശില്പശാല സംഘടിപ്പിച്ചു. ഹരിത കേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍പ്രവ ര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് ജലമാണ് ജീവന്‍- ജില്ലാതല ജലസംഗമം സംഘടിപ്പിച്ചത്. ഡിസംബര്‍ മാസത്തില്‍ സം സ്ഥാന ത്തൊട്ടാകെ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 26 തോടുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളി ത്തത്തോടെ തുടക്കം കുറിച്ചിട്ടുണ്ട്.

kadannappallyramachandran-

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സഹകരണത്തോടെ പുനരുജ്ജീവന പ്രവര്‍ ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ബ്ലോക്ക്തല നീര്‍ത്തട സാങ്കേതിക സമിതികളുടെയും ജനപ്രതിനിധികളുടെ പ്രതികരണവും കൂടി ഉള്‍പ്പെടുത്തി സമഗ്ര കര്‍മ്മ പരിപാടി ആവിഷ്‌കരിക്കും. ഫെബ്രുവരി 23ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന തല ജലസംഗമത്തിലേക്ക് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. വിവിധ വകുപ്പുദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുത്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷ വഹിച്ചു. ജലസംഗമം ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

Wayanad
English summary
haritha kerala mission project into second stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X