വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ അതിശക്തമായ മഴ; മീനങ്ങാടിയില്‍ റോഡ് ഒലിച്ച് പോയി

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ അതിശക്തമായ മഴ. മീനങ്ങാടിയിലാണ് ദുരിതമേറെയും ഉണ്ടായിരിക്കുന്നത്. കനത്ത മഴയില്‍ ഇവിടെയുണ്ടായിരുന്ന റോഡ് ഒലിച്ച് പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ച് പോയത്. ഈ റോഡ് ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണമായിരിക്കുന്നത്.

അതേസമയം ഇവിടെ ഗതാഗത നിയന്ത്രണം അടക്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായി തന്നെ മഴ തുടരുകയാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

1

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റീര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുക്കൂട്ടല്‍. കോമോറിന്‍ തീരത്തായുള്ള ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതിനനുസരിച്ച് അടുത്ത ദിവസങ്ങളില്‍ മഴ കനക്കാനും സാധ്യതയുണ്ട്. അതേസമയം പാലോട് മങ്കയത്ത് വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ള പാച്ചിലില്‍ പത്തംഗസംഘം ഒഴുക്കില്‍പ്പെട്ടു.

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ആറുവയസ്സുകാരി മരിച്ചിരിച്ചു. ഒഴുക്കില്‍ കാണാതായ കുട്ടിയെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

ഒഴുക്കില്‍പ്പെട്ട പത്തംഗ സംഘത്തിലെ എട്ട് പേരെയും രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനെത്തിയ പത്തംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് ഒഴുക്കില്‍പ്പെട്ട എട്ട് പേരെ രക്ഷിച്ചത്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

Wayanad
English summary
heavy rain in wayanad, road slept away in meenangadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X