മഴ തുടങ്ങിയതോടെ ആശങ്കയിലായത് കുറിച്ച്യര്‍മല നിവാസികള്‍; കൊറോണ ഭീതിയും
കല്‍പ്പറ്റ: ജൂണ്‍ ആദ്യവാരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുകയാണ്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് വയനാട് കുറിച്ച്യര്‍മല, മേല്‍മുറി, സേട്ടുകുന്ന് പ്രദേശവാസികള്‍. ഇക്കഴിഞ്ഞ രണ്ട് വര്‍ങ്ങളിലും ശക്തമായ മഴപെയ്തതോടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചില്‍ ഭീഷണിയും നേരിട്ട പ്രദേശങ്ങളാണിവിടം. അന്ന് ഇവരെല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുകയായിരുന്നു.
അതേസമയം കൊവിഡ്-19 പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആളുകളെ ക്യാമ്പുകളില്‍ താമസിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്. മഴ ശക്തമാവുകയാണെങ്കില്‍ ഇത്തരം പ്രദേശങ്ങളിലെ ആളുകളോട് ബന്ധു വീടുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിലും കൊവിഡ് ഭീഷണിയുള്ളതിനാലും പലരും ദുരെയുള്ള ബന്ധു വീടുകളില്‍ പോകാന്‍ മടിക്കുകയാണ്. ഇതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.
നാനൂറോളം കുടംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഇതില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് 113 കുടുംബങ്ങള്‍ക്ക് മറ്റിടങ്ങളിലേക്ക് മാറുന്നതിനായി സ്ഥലം വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി ഫണ്ട് അനുവദിച്ചിരുന്നു.

പലരും ഇവിടുന്ന് ഇതിനകം തന്നെ സ്ഥലം മാറിപോയിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ തന്നെ ഇവിടെ ആന ഇറങ്ങുന്നതും പതിവാണ്.
വയനാട്ടില്‍ വടക്കു മുതല്‍ പടിഞ്ഞാറ്, തെക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ ഭാഗത്തും അതി തീവ്ര വഴയുണ്ടായാല്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വി്ട്ടിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓരോ പഞ്ചായത്തുകളിലേയും ദുര്‍ബല പ്രദേശങ്ങളെ പ്രത്യേകം ഉള്‍പ്പെടുത്തി മാപ്പുകളും തയ്യാറാക്കിയിരുന്നു.
2018 ല്‍ അതിതീവ്ര മഴയുണ്ടായത് കുറിച്യര്‍മല പ്രദേശത്താണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2019 ല്‍ ഉരുള്‍പൊട്ടിയ പുത്തുമല പ്രദേശത്ത് 32 മണിക്കൂറില്‍ ഏകദേശം മണിക്കൂറില്‍ 800-900 മില്ലീ ലിറ്റര്‍ മഴ ലഭിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടലുകള്‍ക്കൊപ്പം വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഉരുള്‍പൊട്ടലിന് കാരണമായി പറയുന്നത് ചെരിവുകളെ അശാസ്ത്രീയമായി നിര്‍ത്തിയുള്ള നിര്‍മാണങ്ങളും ചരിവ് കൂടിയ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന മഴകുഴികളുണാണെന്നാണ്. ഇവ മലഞ്ചെരിവുകളെ ദുര്‍ബലമാക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
നിരന്തരമായി തുടരുന്ന വന നശീകരണവും ഏകവിള തോട്ടങ്ങളും കൂടുതല്‍ പ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാക്കിയെന്നും മേപ്പാടി, മുപ്പൈനാട്, വൈത്തിരി, പൊഴുതന, വെള്ളമുണ്ട്, തൊണ്ടര്‍നാട്, മാനന്തവാടി, തിരുനെല്ലി, മുത്തില്‍, കോട്ടത്തറ പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടലിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications