• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷത്തിലേക്ക് കണ്ണും നട്ട് വയനാട്: ജനവിധി പറയാന്‍ എല്ലാത്തരത്തിലും സജ്ജം

  • By Desk

കല്‍പ്പറ്റ: കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് രാജ്യശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ വിജയം ഉറപ്പാണെങ്കിലും ഭൂരിപക്ഷത്തിലേക്കാണ് വയനാട്ടുകാര്‍ കണ്ണുവെക്കുന്നത്. ആഹ്ലാദപ്രകടനത്തിനുള്ള ഒരുക്കങ്ങള്‍ വരെ യു ഡി എഫ് കേന്ദ്രങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. അഭിപ്രായസര്‍വെയിലും, എക്‌സിറ്റ്‌പോളിലുമെല്ലാം രാഹുല്‍ഗാന്ധിക്ക് ശക്തമായ മുന്നേറ്റം പ്രവചിക്കുന്ന മണ്ഡലം കൂടിയാണ് വയനാട്.

അന്തിമ ഫലം അറിയാന്‍ രാത്രിയാകും; വോട്ടിങ് മെഷീനും വിവിപാറ്റും എണ്ണം വ്യത്യസ്തമായാല്‍...

യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായ ഒരോ നിയോജകമണ്ഡലങ്ങളിലും രാഹുലിന് എത്ര ലീഡ് ലഭിക്കുമെന്നറിയാനുള്ള ആകാഷയിലാണ് യു ഡി എഫ് കേന്ദ്രങ്ങള്‍. ദേശീയതലത്തില്‍ എന്‍ ഡി എക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യു ഡി എഫ് കേന്ദ്രങ്ങളില്‍ അല്‍പ്പം മ്ലാനത നിലനിന്നിരുന്നു. എന്നാല്‍ എക്‌സിസ്റ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന ശുഭപ്രതീയിലാണ് നേതാക്കളും പ്രവര്‍ത്തകരും.

അതേസമയം, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നടപടികളില്‍ സുതാര്യതയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. വോട്ടെണ്ണലിന്റെ ഒരോ ഘട്ടത്തിലും ഫലം ജനങ്ങളിലേക്ക് തത്സമയം ലഭ്യമാകുന്നതിനുള്ള സാങ്കേതിക ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണതോതില്‍ സജ്ജമാണ്. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഉദ്യോഗസ്ഥര്‍ക്കുമായി ഇതില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

രാവിലെ ഏഴരയ്ക്ക് സ്ട്രോങ് റൂമില്‍നിന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ അതാത് വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല.

വോട്ടെണ്ണലിന് പ്രത്യേകമായി നല്‍കിയിട്ടുള്ള ഐ.ഡി കാര്‍ഡുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ. കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍, ഒബ്‌സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി/ഇലക്ഷന്‍ ഏജന്റ്/ കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ ഹാളുകളില്‍ പ്രവേശനമുള്ളത്. ആഹ്ലാദ പ്രകടനങ്ങളും ആളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതും കൗണ്ടിങ് കേന്ദ്രത്തിന്റെ ഗെയ്റ്റിന് പുറത്തു നിശ്ചിത അകലത്തില്‍ മാത്രമേ പാടുള്ളൂവെന്നും കളക്ടര്‍ അറിയിച്ചു.

രാവിലെ എട്ടിനു തുടങ്ങുന്ന വോട്ടെണ്ണല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ട്രെന്‍ഡ് ഓണ്‍ മെബൈല്‍ ആപ്ലിക്കേഷനില്‍ തത്സമയം ലഭ്യമാവും. ഇത് ആന്‍ഡ്രോയ്ഡ് ആപ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേസമയം, സംസ്ഥാനത്ത് ആദ്യമായി പൊതു തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച സുല്‍ത്താന്‍ ബത്തേരി ഇവിഎം, വിവിപാറ്റ് ഗോഡൗണ്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആത്മാര്‍ത്ഥമായ ഇടപെടലുകളുണ്ടെങ്കില്‍ എന്തും എളുപ്പം സാധ്യമാക്കാമെന്നതിന്റെ തെളിവാണ് പ്രളയശേഷവും അതിവേഗം ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലെ ഗോഡൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

Wayanad

English summary
India watches Rahul Gandhi's candidature and winnability inin Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X