Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ജയചന്ദ്രന്‍ സ്മാരക പുരസ്‌ക്കാരം കെ സുജിത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിച്ചു; ചടങ്ങിന് മാറ്റ് കൂട്ടി നടന്‍ ജഗദീഷ് നയിച്ച കലാസന്ധ്യ

കല്‍പ്പറ്റ: മാധ്യമപ്രവര്‍ത്തനരംഗത്ത് മനുഷ്യപക്ഷത്ത് നിന്ന് നിലാരംബര്‍ക്കും, അശരണര്‍ക്കുമായി തൂലിക ചലിപ്പിച്ച കെ ജയചന്ദ്രന്റെ പേരില്‍ വയനാട് പ്രസ്‌ക്ലബ് നല്‍കിവരുന്ന 10001 രൂപയും ശില്‍പ്പവും അടങ്ങുന്ന കെ ജയചന്ദ്രന്‍ സ്മാരക മാധ്യമ പുരസ്‌കാരം 2018 മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ സുജിത്തിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിച്ചു. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ബുലന്ധ്‌ഷെഹര്‍ കലാപം: കൊല്ലപ്പെട്ട പോലീസുകാരന്റെ ഫോണ്‍ കൊലയാളിയുടെ വീട്ടില്‍

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണോദ്ഘാടനം നടത്തി. കല്‍പ്പറ്റ നഗരസഭാധ്യക്ഷ സനിത ജഗദീഷ്, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി, എ എസ് ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കെ സുജിത്ത് മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി പി ഒ ഷീജ സ്വാഗതവും കെ എ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

K Jayachandran memmorial award

ചടങ്ങിന് മാറ്റ് കൂട്ടി പ്രശസ്ത സിനിമാതാരവും ടെലിവിഷന്‍ അവതാരകനുമായ ജഗദീഷ് നയിച്ച കലാസന്ധ്യ ശ്രദ്ധേയമായി. വയനാട് പ്രസ്സ്‌ക്ലബ്ബിന്റെ വിവിധേദ്ദോശ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചലചിത്ര-മിനി സ്‌ക്രീന്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് ജഗദീഷിന്റെ നേതൃത്വത്തില്‍ കലാസന്ധ്യ സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 അംഗസംഘമാണ് വിവിധ പരിപാടികള്‍ അവതരിപ്പിച്ചത്.

പിന്നണി ഗായിക കീര്‍ത്തന ശബരീഷ്, കലാഭവന്‍ ജോഷ്യ, തത്സമയ വേഷപകര്‍ച്ചയിലൂടെ ശ്രദ്ധേയനായ അബി ചാത്തനൂര്‍, സ്‌പോട്ട് ഡബ്ബ് സ്‌പെഷ്യലിസ്റ്റ് രാജേഷ് അടിമാലി തുടങ്ങിയ കലാകാന്‍മാര്‍ അവതരിപ്പിച്ച പരിപാടികള്‍ കാഴ്ചക്കാരുടെ മനം കവര്‍ന്നു. കലാസന്ധ്യയോടൊപ്പം നടത്തിയ കെ ജയചന്ദ്രന്‍ സ്മാരക പുരസ്‌കാര വിതരണത്തിനെത്തിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഗാനം ആലപിച്ചതും ശ്രദ്ധേയമായി. 'ദേവി ശ്രീദേവി' എന്നഗാനം ആലപിച്ചാണ് മന്ത്രി കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+