വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് എക്കാലത്തും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമൊപ്പം നിന്ന പാര്‍ട്ടി; ശബരിമലയിലും ഈ സമീപനം തുടരും, രാഹുൽ ഗാന്ധിയെ തള്ളി കെ സുധാകരന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമൊപ്പമാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കല്‍പ്പറ്റയിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധി വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സുധാകരന്‍ കെ പി സി സിയുടെ നിലപാട് വ്യക്തമാക്കിയത്.

മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

കോണ്‍ഗ്രസ് എക്കാലത്തും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമൊപ്പം നിന്ന പാര്‍ട്ടിയാണ്. ശബരിമല വിഷയത്തിലും കോണ്‍ഗ്രസിന്റെ സമീപനം അതുതന്നെയാണ്. നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന സമീപനം ഇതാണ്. നെഹ്‌റു ഒരിക്കലും ഒരു വിശ്വാസി ആയിരുന്നില്ല. എന്നാല്‍ വിശ്വാസത്തേയും, ആചാരങ്ങളേയും അദ്ദേഹം മാനിച്ചിരുന്നു. രാഹുല്‍ഗാന്ധി അതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

K Sudhakaran

വ്യക്തിപരമായ അഭിപ്രായങ്ങളെക്കാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തിട്ടുള്ള നിലപാടിനോട് ഞാന്‍ യോജിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ അതിന് മാധ്യമങ്ങളും, സി.പി.എമ്മും, ബി.ജെ.പിയും വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് 'വിശ്വാസം സംരക്ഷിക്കാന്‍ സകുടുംബം കോണ്‍ഗ്രസിനൊപ്പം''എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് നിന്നും പത്തനംതിട്ടയിലേക്ക് വിശ്വാസ സംരക്ഷണ യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലും പ്രളയ ദുരിതാശ്വാസത്തിലുമടക്കം സംസ്ഥാന സര്‍ക്കാര്‍ സ്വീക രിക്കുന്ന ജനവിരുദ്ധ സമീപനങ്ങളും എന്‍.ഡി.എ. സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണവും പ്രതിരോധിക്കാനും ജനങ്ങ ള്‍ക്കിടയില്‍ തുറന്നു കാട്ടാനും മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും അണി നിരത്തണം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളെല്ലാം പാര്‍ട്ടിനേതാക്കള്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു. ആദ്യഘട്ടത്തില്‍ സമരത്തില്‍ മുന്നേറാന്‍ കഴി ഞ്ഞെങ്കിലും പിന്നീട് ചില ആശയക്കുഴപ്പങ്ങള്‍ പ്രതിസന്ധിയുണ്ടാക്കി.

ശബരിമല വിഷയത്തില്‍ മാത്രമല്ല വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും കോണ്‍ഗ്രസ് എന്നും വിശ്വാസി കള്‍ ക്കൊപ്പമാണ്. രാജ്യത്ത് കോണ്‍ഗ്രസ് അത്തരമൊരു നിലപാട് എടുത്തില്ലെങ്കില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ മറ്റൊന്നാ കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി .സി ജനറല്‍ സെക്രട്ടറി കെ. പി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.

Wayanad
English summary
K Sudhakaran's statement about Ssabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X