വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ നാണം കെടില്ല; അദ്ദേഹത്തിനുള്ള ഗംഭീര സമ്മാനം ഞങ്ങള്‍ ഒരുക്കും; വയനാട്ടിലെ കോണ്‍ഗ്രസുകാര്‍

Google Oneindia Malayalam News

കല്‍പ്പറ്റ: അത്രയെളുപ്പത്തിലൊന്നും ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത രാഷ്ട്രീയ മനസ്സാണ് വയനാടിന്‍റെ. പൊതുവില്‍ യുഡിഎഫ് അനുകൂല മണ്ണ് എന്ന വിശേഷണം ഉണ്ടെങ്കിലും എങ്ങോട്ടും മാറാനും മറിയാനും തയ്യാറാണ് വയനാട്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുണ്ടായിരുന്ന മൂന്നില്‍ രണ്ട് മണ്ഡലങ്ങളും പിടിച്ചെടുത്ത് ജില്ലയെ എല്‍ഡിഎഫ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റി. എന്നാല് ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേന്ദ്രങ്ങളെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു മൂന്ന് മണ്ഡലങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് ലഭിച്ച പിന്തുണ.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

രാഹുലിന്‍റെ വിജയം

രാഹുലിന്‍റെ വിജയം

മൂന്ന് മണ്ഡലങ്ങളില്‍ നിന്നും റെക്കോര്‍ഡ് വോട്ട് വിഹിതം രാഹുല്‍ ഗാന്ധി സ്വന്തമാക്കിയപ്പോള്‍ പരമ്പരാഗതമായി ഇടതിനൊപ്പം നില്‍ക്കുന്ന പല കേന്ദ്രങ്ങളിലും യുഡിഎഫ് കടന്നു കയറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നില മെച്ചപ്പെടുത്തിയെങ്കിലും മൂന്നില്‍ രണ്ട് മണ്ഡലങ്ങളിലും മേല്‍ക്കൈ യുഡിഎഫിനാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ പോര് ഏറെക്കുറെ ഒപ്പത്തിനൊപ്പമെന്ന വിലയിരുത്തലാണ് ഉള്ളത്. അതിനാല്‍ തന്നെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഒരു പോലെ പ്രതീക്ഷയും ആശങ്കയും നിലനില്‍ക്കുന്നു. ബിജെപിയുടെ ലക്ഷ്യമാവട്ടെ ഇത്തവണ പരമാവധി വോട്ട് പിടിച്ച് അടുത്ത തിരഞ്ഞെടുപ്പിനുള്ള കളമൊരുക്കലാണ്.

രാഹുലിന് സമ്മാനിക്കും

രാഹുലിന് സമ്മാനിക്കും

രാഹുല്‍ ഗാന്ധിയുടെ മണ്ഡലം എന്ന നിലയില്‍ പ്രത്യേക ശ്രദ്ധേയാണ് വയനാടിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. വയനാട്ടില്‍ അടിപതറിയാല്‍ അത് രാഹുലിന് വലിയ നാണക്കേടുമാവും. ദേശീയ തലത്തില്‍ തന്നെ അതിന് വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്യാം. എന്നാല്‍ ഇത്തരം ആശങ്കകള്‍ ഒന്നും ഇല്ലെന്നും മൂന്നില്‍ മൂന്നും പിടിച്ചെടുത്ത് രാഹുലിനും പാര്‍ട്ടിക്കും സമ്മാനിക്കുമെന്നാണ് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കുന്നത്.

കല്‍പ്പറ്റ

കല്‍പ്പറ്റ

ജില്ലയില്‍ അതിശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലം കല്‍പ്പറ്റയാണ്. ജില്ലയിലെ ഏക ജനറല്‍ സീറ്റ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാറും കോണ്‍ഗ്രസിന് വേണ്ടി ടി സിദ്ധീഖും മത്സരിക്കുന്നു. യുഡിഎഫ് സുരക്ഷിത കേന്ദ്രമായി കണ്ട മണ്ടലമാണെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കം വെല്ലുവിളിയാവുകയായിരുന്നു.

 സിദ്ധീഖ് വന്നപ്പോള്‍

സിദ്ധീഖ് വന്നപ്പോള്‍


മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നത്. ടി സിദ്ധീഖിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടി വിട്ട് എല്‍ഡിഎഫില്‍ ചേരുകയും ചെയ്തു.

സിറ്റിങ് സീറ്റ്

സിറ്റിങ് സീറ്റ്


സിപിഎം തങ്ങളുടെ സിറ്റിങ് സീറ്റാണ് എല്‍ജെഡിക്ക് വിട്ട് നല്‍കിയത്. യുഡിഎഫിലെ പ്രശ്നങ്ങള്‍ക്ക് പുറമെ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാന്‍ സാധിച്ചതാണ് ഇടതുമുന്നണി അനുകൂലഘടകമായി കാണുന്നു. യുവ നേതാവ് ടിഎം സുബീഷിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12938 വോട്ടാണ് മണ്ഡലത്തില്‍ ബിജെപിക്ക് നേടാനായത്.

മാനന്തവാടിയില്‍

മാനന്തവാടിയില്‍

മാനന്തവാടിയില്‍ ഒആര്‍ കേളുവും മുന്‍ മന്ത്രി പികെ ജയലക്ഷ്മിയും തമ്മിലാണ് മത്സരം. ഇരുവരും തമ്മില്‍ കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ 1307 വോട്ടിന്‍റെ വിജയമായിരുന്നു ഒആര്‍ കേളു സ്വന്തമാക്കിയത്. പാര്‍ട്ടിയില്‍ നിന്നുണ്ടായ പ്രശ്നങ്ങളും കഴിഞ്ഞ തവണ പരാജയത്തിന് കാരണമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ബത്തേരിയില്‍

ബത്തേരിയില്‍

വയനാട്ടില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കന്നത് ഇത്തവണ സുല്‍ത്താന്‍ ബത്തേരിയിലാണ്. പഴയ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള മത്സരം കൂടിയാണ് ബത്തേരിയിലേത്. സിറ്റിങ് എംഎല്‍എ ഐസി ബാലകൃഷ്ണനാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് വന്ന എംഎസ് വിശ്വനാഥനാണ് സിപിഎം സ്ഥാനാര്‍ത്ഥി. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ എംഎസ് വിശ്വനാഥന്‍ പിടിക്കുന്ന വോട്ടുകളും ചേര്‍ന്നാല്‍ വിജയിച്ച് കയറാമെന്നാണ് ഇടത് പ്രതീക്ഷ.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Wayanad
English summary
kerala assembly election 2021: UDF to 3 out 3 seats in wayanad ; congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X