മാതൃകയായി കുടുംബശ്രീ; നവകേരള നിര്‍മ്മാണത്തിന് വയനാട്ടില്‍ നിന്ന് സമാഹരിച്ചത് 35 ലക്ഷം രൂപ
കല്‍പ്പറ്റ: നവകേരള നിര്‍മ്മാണത്തിനായി വയനാട്ടിലെ കുടുംബശ്രീ സമാഹരിച്ചത് 35,15841 രൂപ. വയവാട് കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഇത്രയും രൂപയുടെ ചെക്ക് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സാജിത ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍, കേശവേന്ദ്രകുമാര്‍ ഐ.എ.എസ്, സബ്കലക്ടര്‍ എന്‍.എസ് കെ. ഉമേഷ് എന്നിവര്‍ക്ക് കൈമാറി. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് സുല്‍ത്താന്‍ബത്തേരി സി.ഡി.എസാണ്.
ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!
മൂന്ന് ലക്ഷം രൂപ നെന്മേനി 2,80,700 രൂപയും, പുല്‍പ്പള്ളി സി ഡി എസ് 2,27,526യും നല്‍കി. അമ്പലവയല്‍ 2 ലക്ഷം, കല്‍പ്പറ്റ 1,40,000, കണിയാമ്പറ്റ 1,60,000, കോട്ടത്തറ 74,680, മാനന്തവാടി 1,93,710, മീനങ്ങാടി 2,01,340, മേപ്പാടി 1,54,780, എടവക 79,230, മൂപ്പൈനാട് 1,37,930, മുള്ളന്‍കൊല്ലി 75,000, മുട്ടില്‍ 2,13,250, നൂല്‍പ്പുഴ 1,20,850, പടിഞ്ഞാറത്തറ 60,000, പനമരം 1,65,000 പൂതാടി 2,03,860, പൊഴുതന 40,000, തരിയോട് 35,000, തവിഞ്ഞാല്‍ 24,000, തിരുനെല്ലി 1,33,000, തൊണ്ടര്‍നാട് 1,00,000, വെള്ളമുണ്ട 1,42,340, വെങ്ങപ്പള്ളി 60,070, വൈത്തിരി 50,000 എന്നിങ്ങനെയാണ് ലഭിച്ച തുക.
ഇതോടൊപ്പം ദുരിത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അടിയന്തിര സഹായ മെത്തിക്കുന്നതിനായി സ്വരൂപിച്ച സ്‌നേഹനിധിയിലേക്ക് സി.ഡി.എസുകളില്‍ നിന്നുള്ള വിഹിതമായി 1,65,890 രൂപയും നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, സ്‌നേഹിത, കാസ്സ് ഓഡിറ്റ് ടീം എന്നിവയുടെ ജീവനക്കാര്‍, ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അര ലക്ഷത്തോളം രൂപയും സ്‌നേഹനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരം ഭിക്കുന്നതിനായുള്ള പ്രവര്‍ത്തന മൂലധനമെന്ന നിലയില്‍ ഈ തുക വിതരണം ചെയ്യാനാണുദ്ദേശിക്കുന്നതെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സാജിത അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ ഒരാഴ്ചത്തെ സമ്പാദ്യം ശേഖരിച്ച് നല്‍കണമെന്ന് സംസ്ഥാനമിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാമിഷന്‍ മുഴുവന്‍ അയല്‍ കൂട്ടങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 10 രൂപ മുതല്‍ 100 രൂപ വരെ നിക്ഷേപമായി സ്വീകരിക്കുന്ന അയല്‍കൂട്ടങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ പല അയല്‍കൂട്ട അംഗങ്ങളില്‍ നിരവധി പേര്‍ വെള്ളപ്പൊക്ക കെടുതികളില്‍പ്പെടുകയും ചെയ്തു. കിടപ്പാടവും ഉടുതുണിപോലും നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ടായിരുന്നുവെന്നതാണ് വസ്തുത.
എന്നാല്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ വകവെക്കാതെ ഇവരെല്ലാം സി.ഡി.എസിന് തുക കൈമാറിയതോടെയാണ് ഇത്രയും തുക സമാഹരിക്കാനായത്. ഇതിന് പുറമെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
കൂടുതൽ വയനാട് വാർത്തകൾView All
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.