വയനാട്ടില്‍ വീണ്ടുമെത്തി പുലി, വരവ് പട്ടാപ്പകല്‍; പശുക്കിടാവിനെ കൊന്നു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും സജീവമായി പുലി. ജനവാസ മേഖലയിലേക്ക് വീണ്ടും എത്തി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പകല്‍ നേരത്താണ് പുലി ഇറങ്ങിയത്. പശുക്കിടാവിനെ ഈ പുലി കൊന്നു. ഒന്നര വയസ്സോളം പ്രായമുള്ള പശുക്കിടാവാണിത്. സ്വകാര്യ വ്യക്തിയുടെ പശുക്കിടാവാണിത്. ഇതിനെ തേയില തോട്ടത്തില്‍ മേയാന്‍ വിട്ടതായിരുന്നു.
ഇതിലെ പോയ വഴിയാത്രക്കാരന്‍ പശുക്കിടാവിനെ പുലി ആക്രമിക്കുന്നത് നേരില്‍ കണ്ടു. ഇയാളാണ് ബഹളം വെച്ച് എല്ലാവരെയും വിളിച്ച് കൂട്ടിയത്. ഓടിയെത്തിയ നാട്ടുകാരാണ് പിന്നീട് പുലിയെ തുരത്തിയത്. ഇവര്‍ ബഹളം വെച്ചതോടെയാണ് പുലി തേയില തോട്ടത്തിലേക്ക് ഓടി മറഞ്ഞ് രക്ഷപ്പെട്ടത്.

അതേസമയം പുലിയെ നേരിട്ട് കണ്ടതോടെ പ്രദേശത്താകെ ജാഗ്രതാ നിര്‍ദേശമുണ്ട്. നാട്ടുകാര്‍ ആകെ ഭീതിയിലാണ്. പകല്‍ പോലും എങ്ങനെ ഭയമില്ലാതെ പുറത്തിറങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. സ്‌കൂളിന് സമീപം പുലി എത്തിയതോടെ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്.
ഇവര്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരോടും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വനംവകുപ്പ് ഈ പുലിയെ പിടിക്കുകയോ, അതല്ലെങ്കില്‍ കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
കുട്ടികളൊക്കെ എന്ത് വിശ്വസിച്ചാണ് പകല്‍ നേരങ്ങളില്‍ പുറത്തുപോവുകയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. മാസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ട്. ഇവ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ജനവാസ കേന്ദ്രങ്ങളില്‍ പുലി ഇറങ്ങിയിരുന്നു.
പോത്തിന്‍കുട്ടിയെയും അച്ചൂര്‍ പാടിയില്‍ പുലി കൊന്നിരുന്നു. അതിന് മുമ്പ് വന്നപ്പോള്‍ പുലിയുടെ ആക്രമണത്തില്‍ ചത്തത് രണ്ട് പശുക്കളാണ്. രണ്ട് പശുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിരവധി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപത്താണ് ഈ പുലി എത്തിയിരിക്കുന്നത്. അതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കുട്ടികള്‍ക്ക് സ്‌കൂളിന് പുറത്ത് പോകാന്‍ പോലും പേടിക്കേണ്ട അവസ്ഥയാണ്.
പ്രദേശത്ത് ഭയപ്പാട് മാറ്റാന്‍ കൂട് സ്ഥാപിച്ച് പുലിയെ പിടിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ശക്തമാക്കി. പുലിയെ കണ്ട ഭാഗത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. രാത്രികാലങ്ങളില്‍ അടക്കം പട്രോളിങ് ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.












Click it and Unblock the Notifications