വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് ഭവന പദ്ധതി: വയനാട്ടില്‍ പൂര്‍ത്തിയായത് 7,525 വീടുകള്‍; പട്ടികവര്‍ഗക്കാരുടെ 2444 ഭവനങ്ങള്‍ പൂര്‍ത്തിയായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7525 വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആകെ പൂര്‍ത്തിയാവേണ്ടിയിരുന്നത് 8,878 വീടുകളായിരുന്നു. ഇനി നിര്‍മ്മാണം പൂര്‍ത്തിയാകാനുള്ളത് 1353 വീടുകളാണ്. പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള 3,341 വീടുകളില്‍ 2,444 എണ്ണത്തിന്റെ പ്രവൃത്തികളാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്.

<strong>മമതാ ബാനര്‍ജിയുടെ ധര്‍ണക്ക് മുസ്ലിംലീഗിന്റെ പിന്തുണ, സമരത്തിന് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി കുഞ്ഞാലികുട്ടി </strong>മമതാ ബാനര്‍ജിയുടെ ധര്‍ണക്ക് മുസ്ലിംലീഗിന്റെ പിന്തുണ, സമരത്തിന് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി കുഞ്ഞാലികുട്ടി

ഗ്രാമപഞ്ചായത്തുകളില്‍ 2,018 വീടുകളുടെയും, ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,609 വീടുകളുടെയും നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനായി. ഗ്രാമപ്പഞ്ചായത്തുകളില്‍ 153, ബ്ലോക്ക് പഞ്ചായത്തുകളില്‍ 131 എന്നിങ്ങനെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നവീടുകള്‍. നഗരസഭകളുടെ കണക്കെടുത്തില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 505 വീടുകളില്‍ 343 വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. മൂപ്പൈനാട്, തരിയോട് ഗ്രാമപഞ്ചായത്തുകളിലും, പനമരം ബ്ലോക്ക് പഞ്ചായത്തിലും മാത്രമാണ് ആദ്യഘട്ടത്തില്‍ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Wayanad

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 33 വീടുകളില്‍ 29 ഉം മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പിന്റെ 11ല്‍ ഒമ്പതും പട്ടികജാതി വകുപ്പിന്റെ 77ല്‍ 73 ഉം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ ലിന്റല്‍, മേല്‍ക്കൂര പൊക്കത്തില്‍ എത്തിനില്‍ക്കുന്ന 190 വീടുകളുടെ നിര്‍മാണം ഈമാസം 28നകം പൂര്‍ത്തീകരിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട 110 വീടുകളുടെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്, ലൈഫ് ഭവനപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.എ മജീദ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സിബി വര്‍ഗീസ്, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ബി.ഡി.ഒമാര്‍ പങ്കെടുത്തു.

Wayanad
English summary
Life mission project; 7525 houses completed in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X