വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ്: മദ്യശാലകളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി എക്‌സൈസ്; കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കര്‍ശന പരിശോധനക്കൊരുങ്ങി എക്‌സൈസ് വകുപ്പ്. തിരഞ്ഞെടുപ്പ് കാലയളവില്‍ വിദേശമദ്യശാലകള്‍, കള്ളുഷാപ്പ് തുടങ്ങിയ ഇടങ്ങളില്‍ എക്‌സൈസ് വകുപ്പ് കര്‍ശന പരിശോധനകള്‍ നടത്തും. പരിശോധനാസംഘത്തെ നിരന്തരം മാറ്റിക്കൊണ്ടാവും പരിശോധനയും മറ്റും നടത്തുക. കള്ളുഷാപ്പിലെത്തുന്ന കള്ള് വ്യാജനല്ലെന്ന് ഉറപ്പുവരുത്താന്‍ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.

<strong>എസ്ഡിപിഐയുടെ സഹായത്തെക്കുറിച്ച് എംകെ മുനീർ ; അതിലും ഭേദം മുസ്ലിംലീഗ് പിരിച്ചുവിടുന്നത്, വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ചു കുലുക്കിയാൽ നിലപാട് മാറ്റുന്ന പാർട്ടിയല്ല ഞങ്ങളുടേത്!</strong>എസ്ഡിപിഐയുടെ സഹായത്തെക്കുറിച്ച് എംകെ മുനീർ ; അതിലും ഭേദം മുസ്ലിംലീഗ് പിരിച്ചുവിടുന്നത്, വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ചു കുലുക്കിയാൽ നിലപാട് മാറ്റുന്ന പാർട്ടിയല്ല ഞങ്ങളുടേത്!

കള്ളുഷാപ്പിലെ സ്റ്റോക്ക് രജിസ്റ്റര്‍, ചെത്ത് ലൈസന്‍സ് പെര്‍മിറ്റ്, ചെത്തുകാരുടെ പാസ്ബുക്ക് എന്നിവയും പരിശോധിക്കും. വിദേശമദ്യശാലകളില്‍ സ്റ്റോക്ക് നിലവാരം ഉറപ്പുവരുത്തി ലേബലുകള്‍ പരിശോധിക്കും. സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയക്കാനും നടപടിയുണ്ടാവും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ ഷോപ്പുകളില്‍ വിതരണത്തിന് ആവശ്യമായ വിദേശമദ്യം ലഭ്യമാണോയെന്നു പരിശോധിച്ച് വിവരം യഥാസമയം ഡെപ്യൂട്ടി കമ്മീഷണര്‍ക്കു കൈമാറും.

Wayanad map

വിതരണത്തിന് തയ്യാറായ മദ്യത്തിന്റെ സാംപിള്‍ കുപ്പികള്‍ വില അടയാളപ്പെടുത്തിയ പ്രൈസ് ടാഗ് ഉള്‍പ്പെടെ റാക്കില്‍ സൂക്ഷിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുപൊലെ എം അന്റ് ടിപി റൂള്‍ പ്രകാരം ആയുര്‍വേദ മരുന്നുകടകളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തും. തെരഞ്ഞെടുപ്പ് കാലയളവില്‍ അബ്കാരി മേഖലയിലുണ്ടായേക്കാവുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി മീനങ്ങാടി ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നടത്തും. സംശയാസ്പദ രീതിയിലുള്ള വാഹനങ്ങള്‍ വിശദ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃത മദ്യമെത്തുന്നതു തടയാന്‍ അതിര്‍ത്തികളില്‍ മിന്നല്‍ പരിശോധനാ രീതി അവലംബിക്കാനാണ് തീരുമാനം.

മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കിയാവും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. വാഹനങ്ങളിലെ രഹസ്യസ്വഭാവമുള്ള എല്ലാ അറകളും പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാത്തരത്തിലും തിരഞ്ഞെടുപ്പ് കാലത്ത് അനധികൃതമായ മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്.

Wayanad
English summary
Lok Sabha election: Special enforcement action to prevent crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X