വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ഡലകാലം ആരംഭിച്ചെങ്കിലും അയ്യപ്പന്‍മാരില്ല... വയനാടിൽ പൂജാസ്റ്റോറുകള്‍ നിശ്ചലം; വാഹന, വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മണ്ഡലകാലം ആരംഭിച്ചെങ്കിലും ശബരിമലക്ക് പോകാന്‍ മാലയിട്ടവരുടെ കുറവ് വയനാട്ടിലെ പൂജാസ്റ്റോറുകളെയും, ടാക്‌സി വാഹനങ്ങളെയും, വിവിധ വ്യാപാര സ്ഥാപനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ പിടിവാശിയും, സന്നിധാനത്തടക്കം നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ തീര്‍ത്ഥാടനത്തിനില്ലെന്ന നിലപാടിലാണ് ജില്ലയിലെ ഭൂരിഭാഗം അയ്യപ്പഭക്തരും.

ആദ്യം സമരം നിർത്തി, പിന്നെ വീണ്ടും തുടങ്ങി!!! ഇനി എഎന്‍ രാധാകൃഷ്ണൻ നിരാഹാരം കിടക്കും, സന്നിധാനത്തല്ല

ഇതോടെ ജില്ലയില്‍ അയ്യപ്പന്‍മാരുടെയെണ്ണം തീരെ കുറഞ്ഞു. സാധാരണ മണ്ഡലകാലമായാല്‍ ഇടതടവില്ലാതെ ശബരിമലക്ക് പോകുന്ന കെട്ടുനിറയും മറ്റുമായി ക്ഷേത്രങ്ങള്‍ സജീവമാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ കെട്ടുനിറകളും മറ്റും അപൂര്‍വമായാണ് നടക്കുന്നത്. ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ സ്ഥിതി ചെയ്യുന്ന മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പന്‍മാരുടെ കുറവ് മൂലം ഇത്തവണ ഭജനയുമില്ല.

Store

പാല്‍വെളിച്ചം പുഴക്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം 43 സ്വാമി മാരാണ് മാലയിട്ടത് എന്നാല്‍ ഇപ്രാവശ്യം അത് മൂന്നില്‍ ഒതുങ്ങി. തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തില്‍ മുന്‍വര്‍ഷം 180 പേര്‍ മാലയിട്ടെങ്കില്‍ ഇത്തവണയത് 20 ആയി കുറഞ്ഞു. ഓരോ ക്ഷേത്രങ്ങളെടുത്താലും ഇതാണ് അവസ്ഥ. പൂജാ സ്റ്റോറുകള്‍ കെട്ടുനിറക്ക് ആവശ്യമായ നെയ്യ് നേരത്തെ സംഭരിച്ചതിനാല്‍ ആ വകയിലും വന്‍ സാമ്പത്തികനഷ്ടമാണുണ്ടായത്.

500 ലിറ്റര്‍ സംഭരിച്ച മാനന്തവാടിയിലെ കടയുടമക്ക് നഷ്ടമായത് രണ്ടരലക്ഷം രൂപയാണ്. ആറ് മാസം മാത്രമെ നെയ്യ് സൂക്ഷിക്കാന്‍ കഴിയൂ. ദിനേന നിരവധി ബസുകള്‍ ശബരിമലക്ക് പോയിരുന്ന ജില്ലയിലെ വിവിധ ട്രാവല്‍സുകള്‍ക്കും ഇത്തവണ കനത്തനഷ്ടമുണ്ടായി. ഇപ്പോള്‍ വളരെ കുറച്ച് മിനി ബസുകളും ട്രാവലറുകളും മാത്രമാണ് ശബരിമലക്ക് പോകുന്നത്. ആളുകളില്ലാതായതോടെ മാനന്തവാടി താഴെ അങ്ങാടിയിലെ ആഞ്ജനേയ പൂജാ സ്റ്റോര്‍ ഉടമ ഷാജി പ്രതിസന്ധി മൂലം കടപൂട്ടി.

സുല്‍ത്താന്‍ബത്തേരിയിലെയും, കല്‍പ്പറ്റയിലെയും സ്ഥിതിയും മറിച്ചല്ല. മണ്ഡലകാലമായാല്‍ നല്ല തിരക്ക് അനുഭവപ്പെടുന്ന കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്രപരിസരത്തുള്ള പൂജാസ്റ്റോറുകളിലും മറ്റും ഇപ്പോള്‍ ആളില്ലാതായിരിക്കുകയാണ്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് അടക്കമുള്ള അയല്‍പ്രദേശങ്ങളില്‍ നിന്നും വയനാട് വഴി ശബരിമലക്ക് പോയിരുന്നത് നിരവധി വാഹനങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം വാഹനങ്ങളിലൊന്ന് പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. ടാക്‌സി വാഹനങ്ങള്‍, പൂജാസ്റ്റോറുകള്‍, ഹോട്ടലുകള്‍, ക്ഷേത്രങ്ങള്‍ ഇവയെല്ലാം അയപ്പഭക്തരുടെ കുറവ് മൂലം പ്രതിസന്ധികള്‍ നേരിടുകയാണ്.

Wayanad
English summary
Low income in puja stores at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X